നടി മേനകയുടെ മകള്‍ സംവിധായികയാകുന്നു,'താങ്ക് യു' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 മെയ് 2023 (10:07 IST)
രേവതി എസ്.കെ. സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വ ചിത്രമാണ് താങ്ക് യു. നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാര്‍ ആണ് മകള്‍ക്ക് വേണ്ടി സിനിമ നിര്‍മ്മിക്കുന്നത്. 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.A post shared by Revathy Sureshkumar (@revathysureshofficial)

സുരേഷ് കുമാറിനെയാണ് പോസ്റ്ററില്‍ കാണാനായത്. ഭാര്യ നഷ്ടമായ 60 കാരനായ ഒരാളുടെ ഒറ്റപ്പെട്ട ജീവിതവും ഒക്കെയാണ് ചിത്രം പറയുന്നത്. ഭാര്യയായി മേനക സുരേഷ് വേഷമിടുന്നു. രേവതിയുടെ ഭര്‍ത്താവ് നിതിനും മേനകയുടെ അമ്മയും ചിത്രത്തില്‍ വന്നു പോകുന്നുണ്ട്.
രേവതി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.വിഷ്ണു പ്രഭാകര്‍ ഛായാഗ്രഹണവും പ്രദീപ് ശങ്കര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.സംഗീതം: രാഹുല്‍ രാജ്.


സുരേഷ് കുമാര്‍, രേവതി സുരേഷ്,താങ്ക് യു, മേനക സുരേഷ്,Suresh Kumar, Revathi Suresh, Thank you, Menaka Suresh


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :