അറുപതാം വയസ്സിൽ വീണ്ടും വിവാഹിതനായി നടൻ ആശിഷ് വിദ്യാർഥി

അഭിറാം മനോഹർ| Last Updated: വ്യാഴം, 25 മെയ് 2023 (19:59 IST)
അറുപതാം വയസ്സിൽ വീണ്ടും വിവാഹിതനായി പ്രശസ്ത സിനിമാതാരം ആശിഷ് വിദ്യാർഥി. തെന്നിന്ത്യൻ സിനിമയിൽ സജീവമായ താരം മലയാളത്തിൽ ചെസ്,സിഐഡി മൂസ, ബാച്ചിലർ പാർട്ടി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അസം ഗുവാഹട്ടി സ്വദേശിയും ഫാഷൻ ഡിസൈനറുമായ രൂപാലി ബറുവയാണ് വധു.

കോർട്ട് മാര്യേജിന് ശേഷം താരം അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പ്രത്യേക റിസപ്ഷൻ നൽകിയിരുന്നു. താരത്തിൻ്റെയും വധുവിൻ്റെയും ചിത്രം ഇൻ്റർനെറ്റിൽ വൈറലാണ്. പരമ്പരാഗത വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്. തമിഴ്,തെലുങ്ക്,മലയാളം സിനിമകളിൽ സജീവമായ താരം മുൻ കാല നടി ശകുന്തള ബറുവയുടെ മകളും നടിയുമായ രാജോഷി ബറുവയെയാണ് നേരത്തെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ദമ്പതികൾക്ക് ഒരു മകനുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :