1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 'Aavesham ' collection also dropped, how much has it earned so far

'ആവേശം' കളക്ഷനും ഇടിഞ്ഞു, ഇതുവരെ എത്ര നേടി?

fahad Fazil, Aavesham
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമാണ് 'ആവേശം'.ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. തിയേറ്ററുകളില്‍ എത്തി 19 ദിവസം പിന്നിടുമ്പോള്‍ ആവേശം ഇന്ത്യയില്‍ നിന്ന് മാത്രമായി 1.80 കോടി കളക്ഷന്‍ നേടി.
 
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നുള്ള ആകെ കളക്ഷന്‍ 67.73 കോടി പിന്നിട്ടു.ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ 126.05 കോടി രൂപയിലെത്തി. ചിത്രം വിദേശ ബോക്സ് ഓഫീസ് നിന്ന് 49.25 കോടി നേടുകയും ചെയ്തു.
 
ജിത്തു സംവിധാനം ചെയ്ത ചിത്രത്തില്‍ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വമ്പന്‍ നേട്ടം.... വിജയങ്ങള്‍ ഇല്ലാത്ത നിവിന്‍ പോളി,'മലയാളി ഫ്രം ഇന്ത്യ' അഡ്വാന്‍സ് ബുക്കിംഗിലൂടെ എത്ര നേടി