കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 18 ഏപ്രില്‍ 2024 (17:03 IST)
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ആവേശം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ വമ്പന്‍ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ 60 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു ചിത്രം.
നേരത്തെ കേരളത്തിലെ ഓപ്പണിങ് കളക്ഷനിലും മുന്നിലെത്താന്‍ ആവേശത്തിനായി.ഫഹദിന്റെ ആവേശം മൂന്നാം സ്ഥാനത്താണ്.മലൈക്കോട്ടൈ വാലിബന്‍ 5.85 കോടി നേടി ഓപ്പണിംഗില്‍ ഒന്നാമതായി തുടരുമ്പോള്‍ പൃഥ്വിരാജിന്റെ ആടുജീവിതമാണ് രണ്ടാം സ്ഥാനം.കേരളത്തില്‍ 5.83 കോടി റിലീസ് ദിവസം സിനിമ നേടിയിരുന്നു.
ജയറാമിന്റെ ഓസ്‌ലര്‍ കേരളത്തില്‍ 3.10 കോടി റിലീസിന് നേടി നാലാമതും 3.35 കോടിയുമായി തൊട്ടുപിന്നില്‍ മഞ്ഞുമ്മല്‍ ബോയ്‌സും ഭ്രമയുഗം 3.05 കോടിയുമായി ആറാം സ്ഥാനത്തും തുടരുന്നു.
ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.