എട്ടാം ദിവസം മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍,'ആവേശം'ഇതുവരെ എത്ര നേടി?

Aavesham vs Varshangalkku Shesham
Aavesham 
കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 ഏപ്രില്‍ 2024 (17:18 IST)
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം 'ആവേശം' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ വമ്പന്‍ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.എട്ടാം ദിവസം അവസാനിക്കുമ്പോള്‍ ചിത്രം ഇന്ത്യയില്‍നിന്ന് 30.25 കോടി രൂപ നേടിയിട്ടുണ്ട്.

എട്ടാം ദിവസമായ ഏപ്രില്‍ 18ന് ഇന്ത്യയില്‍ നിന്ന് 3.10 കോടി രൂപയാണ് 'ആവേശം' നേടിയത്.ഇന്നലെ 45.76% ഒക്യുപന്‍സി ഉണ്ടായിരുന്നു.ആദ്യ ആഴ്ച അവസാനിച്ചപ്പോള്‍, 'ആവേശം' ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് 59.3 കോടി രൂപ നേടി.

വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 28 കോടി രൂപ കളക്ഷന്‍ നേടി.

ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :