1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aadujeevitham Prithviraj Controversial Scene

Aadujeevitham: ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സീന്‍ ഉണ്ടായിരുന്നു; ആടുജീവിതത്തിലെ സെന്‍സര്‍ ചെയ്ത രംഗത്തെ കുറിച്ച് ബെന്യാമിന്‍

ആടുജീവിതം നോവലിലെ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്

Aadujeevitham
Aadujeevitham

Aadujeevitham: ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം: The Goat Life' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രം മലയാളത്തിനു പുറത്തും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ആടുജീവിതത്തിനായി ശാരീരികമായി വലിയ കഷ്ടപ്പാടുകളാണ് പൃഥ്വി സഹിച്ചത്. മരുഭൂമിയില്‍ വെച്ച് ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം വരെ ആടുജീവിതം സിനിമയ്ക്കായി ഷൂട്ട് ചെയ്തതാണ്. പിന്നീട് ഈ രംഗം ഒഴിവാക്കിയെന്ന് ബെന്യാമിന്‍ പറയുന്നു. 
 
' പുസ്തകത്തിലുള്ള പോലെ ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം നമ്മള്‍ ചിത്രീകരിക്കുകയും പടത്തില്‍ ഉണ്ടായിരുന്നതുമാണ്. അത് പടത്തിന്റെ ആത്മാവായ സീനാണ്. പക്ഷേ സെന്‍സര്‍ ചെയ്യുന്ന സമയത്ത് ആ സീന്‍ പടത്തില്‍ നിന്ന് മാറ്റേണ്ടി വന്നു,' ബെന്യാമിന്‍ പറഞ്ഞു. 
 
ആടുജീവിതം നോവലിലെ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. നജീബിന്റെ വ്യത്യസ്ത കാലഘട്ടങ്ങളെ അവതരിപ്പിക്കാന്‍ പൃഥ്വിരാജ് ശരീരഭാരം കുറച്ചിരുന്നു. 
 
അടുത്ത ലേഖനം
മൂന്നാം വിവാഹ വാര്‍ഷികം, ഇതാണ് വിജേഷിന്റെ ലോകം, കുടുംബത്തിനൊപ്പം നടന്‍