'മലയാള സിനിമ ഇനി ആടുജീവിതത്തിന് മുമ്പും ശേഷവും എന്നറിയപ്പെടും';എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍

Kailas Menon Aadujeevitham The GoatLife
കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 മാര്‍ച്ച് 2024 (09:24 IST)
Kailas Menon Aadujeevitham The GoatLife
മലയാളത്തിന്റെ തലയെടുപ്പ് ലോകത്തിന്റെ മുന്നില്‍ എത്തിക്കാന്‍ ഒരൊറ്റ സിനിമ കൊണ്ട് ആകുമെന്ന് പ്രതീക്ഷിക്കുകയാണ് ചലച്ചിത്ര അസ്വാദകര്‍.പൃഥ്വിരാജിന്റെ ആടുജീവിതമാണ് ആ സിനിമ. സിനിമ കണ്ടവര്‍ ഒന്നടങ്കം പറയുന്നത് ഇത് മാത്രമാണ്. കാണണം കണ്ണു നിറയും, പൃഥ്വിരാജിനെ കാണാന്‍ ആവില്ലെന്നും അത് നജീബ് തന്നെയാണെന്നും ആടുജീവിതം വായിച്ചവരും പറയുന്നു. സിനിമയെ പ്രശംസിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് എത്തുന്നത്. സംഗീത സംവിധായകന്‍ കൈലാസ് മേനോനും ആദ്യദിവസം തന്നെ ആടുജീവിതം സിനിമ കണ്ടു. തനിക്ക് ഇഷ്ടപ്പെടുന്ന സിനിമകളെക്കുറിച്ച് ആരാധകരുമായി സംസാരിക്കാന്‍ കൈലാസ് എപ്പോഴും എത്താറുണ്ട്. ആടുജീവിതം കണ്ട ശേഷം ചുരുങ്ങിയ വാക്കുകളില്‍ തന്റെ റിവ്യൂ അദ്ദേഹം എഴുതി.

'പറഞ്ഞറിയിക്കാന്‍ കഴിയാത്ത പോലുള്ള ചലച്ചിത്രാനുഭവം. എത്ര പ്രശംസിച്ചാലും മതിയാവില്ല. മലയാള സിനിമ ഇനി 'ആടുജീവിതത്തിന് മുമ്പും ശേഷവും' എന്നറിയപ്പെടും. ഈ ചിത്രത്തിലൂടെ മലയാള സിനിമ ആഗോളതലത്തിലേക്ക് മുന്നേറുകയാണ്. മുഴുവന്‍ ടീമിനും സ്റ്റാന്‍ഡിംഗ് ഓവേഷന്‍',-കൈലാസ് മേനോന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :