അനുബന്ധ വാര്‍ത്തകള്‍
- സാക്ഷാല്‍ സൂര്യയെ മലര്‍ത്തിയടിച്ച നിവിന്‍ പോളി; ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചത്
- അല്‍ഫോണ്‍സ് പുത്രന് മാജിക്കിന് 6 വയസ്സ്,'പ്രേമം' ഓര്‍മ്മകളില്‍ നിവിന്‍ പോളി !
- വീണ്ടും ധനുഷ് പാടി, 'ജഗമേ തന്തിരം' മൂന്നാമത്തെ ഗാനവും യൂട്യൂബില്‍ തരംഗമാകുന്നു
- സിപിഎം മന്ത്രിമാരില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് വീണ ജോര്‍ജ് മാത്രം
- പ്രണയ ഭാവത്തില്‍ ഐശ്വര്യ ലക്ഷ്മിയും ധനുഷും,ജഗമേ തന്തിരത്തിലെ മൂന്നാമത്തെ ഗാനം ഉടന്‍
പ്രേമത്തിന് ആറ് വയസ്സ്: മലര്‍ ശരിക്കും ജോര്‍ജിനെ മറന്നുപോയതാണോ ?
തീയറ്ററില്‍ എത്തി വര്‍ഷം ആറ് പിന്നിട്ടും പ്രേക്ഷകരുടെ ഉള്ളില്‍ ഉത്തരം കിട്ടാതെ ആ ചോദ്യം ഇപ്പോഴും ബാക്കിയാണ്. മലര്‍ ശരിക്കും ജോര്‍ജിനെ മറന്നുപോയതാണോ അതൊ മറന്നത് പോലെ ഭാവിക്കുന്നതാണോ എന്നത്.
സിനിമ കണ്ട ആസ്വാദകര്‍ക്കിടയില്‍ ഇപ്പോഴും ആ ചോദ്യം അതേ പോലെ തന്നെ ഉത്തരം കിട്ടാതെ കിടക്കുന്നു.ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സംശയം ബാക്കിയാണ്. സ്വന്തം അധ്യാപികയെ പ്രണയിച്ച ജോര്‍ജിന് ശാപമാണെന്ന് സിനിമ പ്രേമികള്‍ തമാശ രൂപേണ പറഞ്ഞിരുന്നു. ഒരു അപകടത്തില്‍ ഓര്‍മശക്തി നഷ്ടപ്പെടുന്ന മലര്‍ ജോര്‍ജിനെ മറക്കുന്നത്.വര്‍ഷങ്ങള്‍ക്കിപ്പുറവും മലരിനെ ഓര്‍ക്കുന്ന ജോര്‍ജ് പ്രേക്ഷകരുടെ കണ്ണു നിറച്ചിരുന്നു. സിനിമ വര്‍ഷങ്ങള്‍ പിന്നിട്ടത് അറിഞ്ഞതേ ഇല്ല എന്നാണ് നിവിന്‍ പോളി പറഞ്ഞത്. സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി കൊണ്ടാണ് നിര്‍മ്മാതാക്കള്‍ സിനിമയുടെ ആറാം വാര്‍ഷികം ആഘോഷിച്ചത്.