അനുബന്ധ വാര്‍ത്തകള്‍
- ജൂഡ് കാണിച്ചതുപോലെയല്ല, 2018 ല്‍ മുക്കുവന്മാര് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് ഇങ്ങനെ; അന്നത്തെ മന്ത്രിമാര്‍ സംസാരിക്കുന്നു
- '2018' സിനിമ സംവിധായകന് ഇനി മോഹന്‍ലാലിനൊപ്പം ? ജൂഡ് ആന്റണിയുടെ പുതിയ ചിത്രം വരുന്നു
- ഇത്തവണ മുരുകന് തീരും ! ബോക്സ്ഓഫീസില്‍ ഞെട്ടിച്ച് 2018
- Jude Anthany Joseph | 'ഒരു ജൂഡ് ആന്റണി സംഭവം';2018 സിനിമയെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ലെന്ന് സംവിധായകന് ഡിജോ ജോസ് ആന്റണി
- പെർഫക്ഷനായി ഏതറ്റം വരെ പോകാനും ജൂഡിന് മടിയില്ല, ഈ സിനിമയിലേക്ക് വന്നതിൽ പശ്ചാത്തപിച്ചിട്ടുണ്ട്: വേണു കുന്നപ്പിള്ളി
5ദിവസം കൊണ്ട് 40 കോടി ?'2018' പുതിയ ഉയരങ്ങളില്‍
2018 എന്ന സിനിമ കാണാന്‍ കേരളക്കരയാകെ ഒഴുകി എത്തുകയാണ്. തിയേറ്ററുകളിലേക്ക് പ്രവര്‍ത്തി ദിനങ്ങള്‍ പോലും വലിയ തിരക്ക് അനുഭവപ്പെടുന്നു. ഇതേ കാഴ്ച മുമ്പുണ്ടായത് പുലിമുരുകന്
ഇറങ്ങിയപ്പോഴായിരുന്നു. ട്രേഡ് അനലിസ്റ്റുകളും തിയറ്റര്‍ ഉടമകളും പറയുന്നത് ഇതാണ്. 2018 റിലീസായി ആദ്യ ചൊവ്വാഴ്ച വന്‍ കളക്ഷന്‍ ചിത്രം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
3.95 കോടിയാണ് തിങ്കളാഴ്ചത്തെ കളക്ഷന്‍. ഇന്നലെ നാലു കോടിയോളം കളക്ഷന്‍ നേടാന്‍ 2018 ആയി. റിലീസ് ചെയ്ത അഞ്ചുദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തില്‍നിന്ന് മാത്രം 17 കോടിയില്‍ അധികം കളക്ഷന്‍ ചിത്രം നേടി കഴിഞ്ഞു. ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 40 കോടിയോളം വരും.