1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Venu kunnappilly praises jude anthony

പെർഫക്ഷനായി ഏതറ്റം വരെ പോകാനും ജൂഡിന് മടിയില്ല, ഈ സിനിമയിലേക്ക് വന്നതിൽ പശ്ചാത്തപിച്ചിട്ടുണ്ട്: വേണു കുന്നപ്പിള്ളി

venu kunnappilly
കേരളത്തിനെ പിടിച്ചുകുലുക്കിയ 2018ലെ മഹാപ്രളയത്തെ ആസ്പദമാക്കിയൊരുക്കിയ 2018 എന്ന സിനിമ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. മികച്ച കളക്ഷനാണ് ചിത്രം ഓരോ ദിവസവും സിനിമ നേടുന്നത്. മലയാളത്തിലെ വമ്പൻ വിജയമായി ചിത്രം കുതിക്കുമ്പോൾ ചിത്രത്തിൻ്റെ സംവിധായകനായ ജൂഡ് ആൻ്റണിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിൻ്റെ നിർമാതാവായ വേണു കുന്നപ്പിള്ളി.
 
സിനിമ ഹോളിവുഡ് നിലവാരത്തിലേക്ക് വന്നിട്ടുണ്ടെന്നാണ് പലരും പറയുന്നത്. അങ്ങനെയൊന്ന് ഉണ്ടെങ്കിൽ അതിൻ്റെ മുഴുവൻ ക്രെഡിറ്റും ജൂഡിനും ടീമിനും അവകാശപ്പെട്ടതാണ്.പെർഫക്ഷന് വേണ്ടി ഏതറ്റം വരെ പോകാനും ജൂഡിന് മടിയില്ല. പലപ്പോഴും പൊട്ടിത്തെറിക്കും ഞങ്ങൾ തമ്മിൽ വലിയ വാഗ്വാദങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയെല്ലാം സംഭവിച്ചപ്പോഓൾ എന്തിനാണ് ഞാൻ ഈ സിനിമയിലേക്ക് വന്നതെന്ന് ഞാൻ പശ്ചാത്തപിച്ചിട്ടുണ്ട്. വേണു കുന്നപ്പിള്ളി പറഞ്ഞു. അതേസമയം വേണു കുന്നപ്പിള്ളിയുടെ പോസ്റ്റിന് മറുപടിയുമായി ജൂഡ് ആൻ്റണിയും രംഗത്തെത്തി. ഒരു പ്രൊഡ്യൂസർ എന്താകണമെന്ന് സാറിനെ കണ്ട് പഠിക്കണം എന്നെ വിശ്വസിച്ചതിൽ നന്ദി. എന്നാണ് ജൂഡ് കുറിച്ചത്.
അടുത്ത ലേഖനം
2018 Boxoffice Collection: കളക്ഷനിൽ വമ്പൻ കുതിപ്പ്, ആദ്യ വാരാന്ത്യത്തിൽ 2018 നേടിയത്