മോഹന്‍ലാലിന്‍റെ കളി കാണാനിരിക്കുന്നതേയുള്ളൂ !

Last Updated: വ്യാഴം, 10 ജൂലൈ 2014 (09:39 IST)
ആരാണ് മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ്? ആ ചോദ്യത്തിന് പെട്ടെന്ന് പല ഉത്തരങ്ങളും മനസില്‍ വന്നേക്കാം. എന്നാല്‍ ആലോചിച്ച് നോക്കിയാല്‍, മോഹന്‍ലാല്‍ എന്ന മഹാനടനാണ് മലയാള സിനിമയുടെ ആക്ഷന്‍ ഉസ്താദ് എന്ന് വ്യക്തമാകും. ആക്ഷന്‍ സിനിമകളിലൂടെയാണ് അദ്ദേഹം തന്‍റെ സൂപ്പര്‍താര പദവി ഉറപ്പിച്ചത്. ഇന്നും ആക്ഷന്‍ സിനിമകളിലൂടെയാണ് അദ്ദേഹം മെഗാഹിറ്റുകള്‍ തീര്‍ക്കുന്നതും.

ആക്ഷന്‍ ത്രില്ലറുകളില്‍ മാത്രം അഭിനയിക്കുന്ന ചില താരങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ അവരൊക്കെ ഒരു നിശ്ചിത കാലയളവില്‍ മാത്രം ശോഭിക്കുകയും അതിന് ശേഷം പ്രേക്ഷകരെ മടുപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആക്ഷന്‍ സിനിമകളില്‍ അഭിനയിക്കുന്നത് മലയാളികള്‍ക്ക് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആവേശകരമായ അനുഭവമാണ്. അതുകൊണ്ടുതന്നെയാണ്, മോഹന്‍ലാലിന്‍റെ പഴയ ആക്ഷന്‍ സിനിമകള്‍ക്ക് തുടര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നതും.

മോഹന്‍ലാല്‍ മലയാളത്തിന് നല്‍കിയ ഉശിരന്‍ ആക്ഷന്‍ കഥാപാത്രങ്ങളിലേക്ക് ഒരു മടക്കയാത്ര നടത്തുകയാണിവിടെ. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ആവേശം വിതറുന്ന സീക്വന്‍സുകളുമുള്ള നൂറുകണക്കിന് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. അവയെല്ലാം മികച്ച വിജയം നേടിയിട്ടുമുണ്ട്. അവയില്‍ ചിലത്, ഒരിക്കലും മറക്കാനാവാത്തതെന്ന് കരുതുന്ന ചിലത്, തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ്. മോഹന്‍ലാലിന്‍റെ ആ കഥാപാത്രങ്ങള്‍ക്കൊപ്പം മലയാള സിനിമയുടെ സുവര്‍ണകാലത്തേക്കുള്ള ഒരു സഞ്ചാരം കൂടിയാകും ഇതെന്ന കാര്യത്തില്‍ സംശയമില്ല.

അടുത്ത പേജില്‍ - മൈ ഫോണ്‍ നമ്പര്‍ ഈസ് 2255 !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :