അനുബന്ധ വാര്‍ത്തകള്‍
- ഓണത്തിന് കറുത്ത സാരി ഉടുക്കരുത് എന്നുണ്ടോ ? ഉത്രാട ദിനത്തില്‍ മീര നന്ദന്
- മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ തമിഴ് സിനിമയിലേക്ക്,കാളിദാസിനൊപ്പം അമല പോള്‍
- ഓണസദ്യ പോലെ നിങ്ങളുടെ ജീവിതവും മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു:അമല പോള്‍
- മലയാളി ചന്തം ! മുടിയഴകില്‍ നയന,തിരുവോണ ആശംസകളുയി താരം
- നല്ല ഓര്‍മകളും മനസ്സില്‍ നിറച്ച് വീണ്ടും ഒരോണം കൂടി വന്നെത്തി..തിരുവോണദിനാശംസകളുമായി നടി അനുശ്രീ
Onam Wishes: പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നോ?
Onam Wishes: തിരുവോണത്തെ വരവേറ്റ് മലയാളികള്‍. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതിയാണ് ഒരു തിരുവോണം കൂടി വന്നെത്തിയിരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേരാം. ഇതാ തിരഞ്ഞെടുക്കപ്പെട്ട ആശംസകള്‍...
1. ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓണാശംസകള്‍ !
2. അപരനിലേക്ക് നോക്കുമ്പോഴാണ് ഓണം അര്‍ത്ഥവത്താകുന്നത്. മഹാബലിയെ പോലെ ആത്മാര്‍പ്പണത്തിന്റെ മാതൃകകളാകാന്‍ നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും തിരുവോണാശംസകള്‍ !
3. ഈ ഓണം നിങ്ങള്‍ക്ക് സന്തോഷവും ഭാഗ്യവും നല്‍കട്ടെ. ഏവര്‍ക്കും ഓണാശംസകള്‍ !
4. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി വീണ്ടും ഒരു ഓണക്കാലം വന്നെത്തി. ഏവര്‍ക്കും തിരുവോണാശംസകള്‍ !
5. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത മാവേലി നാട് യാഥാര്‍ഥ്യമാകട്ടെ. ഏവര്‍ക്കും ഐശ്വര്യത്തിന്റെ ഓണാശംസകള്‍ !
6. എത്ര അകലെയാണെങ്കിലും മലയാളത്തിന്റെ തനിമ എന്നും നിങ്ങളുടെ ഉള്ളിലുണ്ടാകട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ !
7. കളിയും ചിരിയും ആര്‍പ്പുവിളികളുമായി ഈ തിരുവോണം ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ !
8. ഈ തിരുവോണ നാളില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും നേരുന്നു. ഏവര്‍ക്കും തിരുവോണാശംസകള്‍ !
9. തുമ്പപ്പൂവിന്റെ നൈര്‍മല്യത്തോടെ ഈ തിരുവോണത്തെ നമുക്ക് നെഞ്ചിലേറ്റാം. ഏവര്‍ക്കും ഓണാസംസകള്‍ !
10. ഒരുപിടി നല്ല ഓര്‍മകളുടെ പൂക്കാലം നിങ്ങള്‍ക്ക് സമ്മാനിക്കുന്നതാകട്ടെ ഈ ഓണനാളുകള്‍. ഏവര്‍ക്കും തിരുവോണാസംസകള്‍ !