നല്ല ഓര്‍മകളും മനസ്സില്‍ നിറച്ച് വീണ്ടും ഒരോണം കൂടി വന്നെത്തി..തിരുവോണദിനാശംസകളുമായി നടി അനുശ്രീ
തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് ഓണാശംസകള്‍ മായി നടി അനുശ്രീ. ഓണക്കാലത്തെ തന്റെ പുതിയ ഫോട്ടോഷൂട്ട് വിശേഷങ്ങളും താരം പങ്കുവെക്കുന്നു.
'നിറപറയും,നിലവിളക്കും, തുമ്പപൂക്കളും, പൂമ്പാറ്റയും, ഓണക്കോടിയും, ഒരുപിടി നല്ല ഓര്‍മകളും മനസ്സില്‍ നിറച്ച് വീണ്ടും ഒരോണം കൂടി വന്നെത്തി.. ഗൃഹാതുരതയുടെയും സന്തോഷത്തിന്റെയും സമ്മിശ്രമായ ഈ ഓണനാളുകളില്‍ ഒത്തിരി സ്‌നേഹത്തോടെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ തിരുവോണദിനാശംസകള്‍'- അനുശ്രീ കുറിച്ചു.