കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2023 (14:38 IST)
ആരാധകര്‍ക്ക് ഉത്രാടദിനാശംസകള്‍ നേര്‍ന്ന് നടി മീര നന്ദന്‍. പ്രവാസി കൂടിയായ നടി ഓണം ആഘോഷിക്കുകയാണ്.
'ഓണത്തിന് കറുത്ത സാരി ധരിക്കാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത്',-എന്ന് തമാശ രൂപേണ ചോദിച്ചുകൊണ്ടാണ് മീര നന്ദന്‍ ഓണ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര നന്ദന്‍. ദിലീപിന്റെ 'മുല്ല' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയില്‍ മത്സരിക്കാന്‍ എത്തി അവതാരകയായി മാറിയ മീര പിന്നീട് സിനിമ ലോകത്ത് സജീവമായി.