മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ തമിഴ് സിനിമയിലേക്ക്,കാളിദാസിനൊപ്പം അമല പോള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (14:50 IST)
കാളിദാസ് ജയറാം തമിഴ് സിനിമയില്‍ സജീവമാകുന്നു. 'നക്ഷത്തിരം നകര്‍കിരത്' എന്ന ചിത്രത്തിനുശേഷം നടന്റെ പുതിയ സിനിമ ഒരുങ്ങുന്നു. ദുഷറ വിജയനുമായി വീണ്ടും കാളിദാസ് ഒന്നിക്കുന്നു.'നക്ഷത്തിരം നകര്‍കിരത്' എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാനിരിക്കുന്നത്. യുവ താരങ്ങള്‍ക്കൊപ്പം അമല പോളും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അമല പോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ദി ടീച്ചര്‍'. അതിരന്‍ സംവിധായകന്‍ വിവേക് ഒരുക്കുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയില്‍ അമല പോളും ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :