പട്ടുസാരിയിൽ സുന്ദരിയായി അനുപമ പരമേശ്വരൻ

കെ ആർ അനൂപ്| Last Modified വ്യാഴം, 17 ഡിസം‌ബര്‍ 2020 (16:52 IST)
അനുപമ പരമേശ്വരന്റെ സിനിമകൾ പോലെ തന്നെ താരത്തിന്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. നടിയുടെ മനോഹരമായ പട്ടുസാരി അണിഞ്ഞ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മാത്രമല്ല അടിപൊളി ക്യാപ്ഷൻ ആണ് താരസുന്ദരി നൽകിയിരിക്കുന്നത്.

"ജസ്റ്റ് ചില്ലിങ് ഔട്ട്" - കുറിച്ചു.

അതേസമയം '18 പേജസ്'എന്ന തെലുങ്ക് ചിത്രത്തിൻറെ തിരക്കിലാണ് നടി. പൽനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥയാണ് നായകൻ. തമിഴിൽ ‘തള്ളി പോകാതെ’ എന്ന ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുകയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ മണിയറയിലെ അശോകൻ ആണ് ഒടുവിലായി റിലീസ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :