അന്നത്തെ ക്രിസ്മസ് രാത്രികള്‍ക്ക് ബീഡിപ്പുകയുടേയും വാറ്റുചാരായത്തിന്റേയും മണമായിരുന്നു: ഓർമ്മകൾ പങ്കുവച്ച് ലാൽജോസ്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 13 ഡിസം‌ബര്‍ 2020 (15:08 IST)
ഒരപ്പാലത്ത് ബാല്യകാലത്തെ തന്റെ ക്രിസ്തുസ് അനുഭവങ്ങൾ പങ്കുവച്ചിരിയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ ലാൽജോസ്. ബാല്യത്തിൽ മനസിൽ പതിഞ്ഞ ക്രിസ്തുമസ് അനുഭവങ്ങൾ ഒരു തിരക്കഥ പോലെയാണ് ലാൽ ജോസ് വിവരിയ്ക്കുന്നത്. അന്നത്തെ ക്രിസ്തുമസ് രാത്രികൾക്ക് ബീഡിപ്പുകയുടെയും നാടൻ വാറ്റു ചാരയത്തിനെയും മണമായിരുന്നു എന്ന് ലാൽജോസ് പറയുന്നു.

'ഒറ്റപ്പാലത്തെ ആദ്യത്തെ മൂന്ന് ക്രിസ്തീയ കുടുംബങ്ങളിൽ ഒന്നായിരുന്നു ഞങ്ങളുടേത്. ഒറ്റപ്പാലത്ത് സെന്റ് ജോസഫ്‌സ് ചര്‍ച്ച്‌ വന്നതോടെയാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ജീവന്‍വച്ചത് അതുവരെ പാതിരാ കുര്‍ബാനയില്‍ മാത്രമൊതുങ്ങുന്ന ക്രിസ്മസ് ആഘോഷങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അക്കാലത്തെ പാതിരാക്കുര്‍ബാനയുടെ വിഷ്വല്‍സ് ഇപ്പോഴും എന്റെ മനസില്‍ മായാതെ കിടക്കുന്നുണ്ട്. ചൂട്ട് കത്തിച്ച്‌ ബീഡിയും വലിച്ച്‌ തലയിലൊരു മഫ്‌ളറും കെട്ടി കുഞ്ഞുകുട്ടി പരാധീനതകളുമായി മലയിറങ്ങി വരുന്ന കുടിയേറ്റ കര്‍ഷകരുടെ ചിത്രം ഇപ്പോഴും മനസിലുണ്ട്. അന്നത്തെ ക്രിസ്മസ് രാത്രികള്‍ക്ക് ബീഡിപ്പുകയുടേയും നാടന്‍ വാറ്റുചാരായത്തിന്റേയും മണമായിരുന്നു.' ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാൽജോസ് പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :