പെണ്മനസ്സിലെ വര്‍ണ്ണസ്വപ്നം സാക്ഷാത്ക്കാരമായ സാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു നാടോടിക്കഥയാണിത്. കഥയെന്തായാലും സ്ത്രീയുടെ മുഗワസൗന്ദര്യത്തിന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ് വൈവിദ്ധ്യങ്ങളുടെ കലവറയായ സാരികള്‍. നൂറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും ഭാരത സ്ത്രീത്വത്തിന്റെ പൂര്‍ണ്ണത സാരിയില്‍ ദര്‍ശിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഡിസൈനുകളുടെ വ്യത്യസ്തതയും ആകര്‍ഷണീയതയും വര്‍ണ്ണവൈവിദ്ധ്യവുമെല്ലാം മറ്റു വസ്ത്രങ്ങളില്‍ നിന്നൊക്കെ വേറിട്ടൊരു കാഴ്ച സാരിയ്ക്ക് പകര്‍ന്നു നല്കുന്നു. ഡിസൈനര്‍ വസ്ത്രങ്ങളുടെ മേളക്കൊഴുപ്പിലും സാരിയ്ക്ക് തന്നെയാണ് ഇന്നും ഒന്നാം സ്ഥാനം.
ഫാഷന്‍ കുതിപ്പുകള്‍ സാരിയില്‍
ഫാഷന്‍ തരംഗത്തിന്റെ കുത്തൊഴുക്കുണ്ടാകുമെന്ന് ഫാഷന്‍ ഡിസൈനര്‍മാര്‍ ഒന്നടങ്കം പറയുന്ന ഈ നൂറ്റാണ്ടിലെ വസ്ത്രസങ്കല്പത്തിലുടനീളം സാരിയ്ക്ക് പ്രമുഖ സ്ഥാനമുണ്ടാകുമെന്ന് അവര്‍ പ്രവചിക്കുന്നു. ഒരു ദിവസം ഇട്ട് എറിഞ്ഞു കളയുന്ന തരം കടലാസ് ഷര്‍ട്ടുകളായിരിക്കും 2100 കളിലെ ഫാഷന്‍. എന്നാല്‍ സാരി അന്നും ഇഷ്ട വസ്ത്രമായിരിക്കും. പ്രമുഖ സിനിമ താരങ്ങളുടെ ഫാഷന്‍ ഡിസൈനറായ ആഷ്ലി പറയുന്നു.
വരും വര്‍ഷങ്ങളിലെ ഫാഷന്‍ സിപ്പ് വച്ച സാരിയായിരിക്കുമെന്ന് ഇംഗ്ളണ്ടിലെ വസ്ത്ര ഡിസൈനറായ ലാസന്‍ സിമോണ്‍സ് അഭിപ്രായപ്പെട്ടു. ഞാന്‍ തന്നെ അങ്ങനെയൊരു ഡിസൈന്‍ ഉണ്ടാക്കുന്നുണ്ട് കണ്ടാല്‍ സാരി പക്ഷേ പിറകില്‍ സിപ്പ് കാണും.