ഇന്ത്യയുടെ പ്രിയവസ്ത്രമാണ് സല്‍വാര്‍ കമ്മീസുകള്‍. ഗ്രാമങ്ങളിലും നഗരങ്ങളിലും കൌമാരത്തിനും യൌവ്വനത്തിനും ഒരുപോലെ ഹരമാണ് ഈ ഉത്തരേന്ത്യന്‍ വേഷവിധാനം. സല്‍വാര്‍ കമ്മീസ് തെരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധ കൂടുതല്‍ വേണം.
ഇറക്കം കുറഞ്ഞ് ഷോര്‍ട്ട് സ്ലിറ്റഡ് സല്‍വാറുകളാണ് ഇപ്പോള്‍ ട്രെന്‍ഡിയായുള്ളത്. നിങ്ങള്‍ക്ക് വീതിയുള്ള തോളുകളാണ് ഉള്ളതെങ്കില്‍ ഒരിക്കലും പഫ് സ്ലീവുകള്‍ തുന്നിക്കരുത്. വളരെയേറെ തടിച്ച കൈകളാണ് ഉള്ളതെങ്കിലും സല്‍വാര്‍ തുന്നിക്കുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് സ്ലീവ് ലെസ്സ് അരോചകമായിരിക്കും.
തടിച്ച കൈകള്‍ ഉള്ളവര്‍ക്ക് 5 ഇഞ്ച് സ്ലീവുകളുള്ള സല്‍വാറാകും നല്ലത്. ഇത് നിങ്ങള്‍ കൂടുതല്‍ മെലിഞ്ഞതായി തോന്നിക്കും. ചുരിദാര്‍ ഫാഷനുകള്‍ എപ്പോഴും മാറിമറിഞ്ഞുകൊണ്ടിരിക്കും. 70-80 കാലഘട്ടത്തില്‍ ധരിച്ച് ഉപേക്ഷിച്ച പല വേഷങ്ങളും അല്‍പ്പസ്വല്‍പ്പം മാറ്റത്തോടെ തിരിച്ചെത്തിക്കഴിഞ്ഞു.
ചൈനീസ് കോളര്‍ ( പൂട്ടിയ കഴുത്തുള്ളത്) നിങ്ങള്‍ക്ക് കൂടുതല്‍ നീളം തോന്നിക്കാന്‍ സഹായിക്കും. എന്നാല്‍ നിങ്ങള്‍ നല്ല വീതിയുള്ള തോളുകള്‍ ഉള്ള ആളാണെങ്കില്‍ അവ പൂര്‍ണ്ണമായും ഒഴിവാക്കണം. നല്ല ഒഴുകിക്കിടക്കുന്ന ക്രേപ്പും ഷിഫോണും ഉപയോഗിച്ചാല്‍ മെലിഞ്ഞതായി തോന്നും. മെലിഞ്ഞവര്‍ക്ക് കോട്ടണോ ഓര്‍ഗണ്ടിയോ സില്‍ക്കോ ഉപയോഗിക്കാം.
കറുത്ത നിറമുള്ളവര്‍ ഇളം നിറങ്ങളില്‍ ഒതുങ്ങാതെ ചുവപ്പ് , മെറൂണ്‍ പോലെയുള്ള കടുംനിറങ്ങള്‍ ഉപയോഗിക്കുക. നന്നായി ഇണങ്ങുമെന്നു മാത്രമല്ല നിങ്ങള്‍ക്കത് ആത്മവിശ്വാസവും നല്‍കും.