മുഖസൌന്ദര്യത്തിന് ഫേഷ്യലുകള്‍

facial
SASISASI
കാലാവസ്ഥയും ചുറ്റുപാടുകളുമൊക്കെ അനുദിനം വഷളാവുന്നു. പുറത്തിറങ്ങിയാല്‍ കൊടും ചൂട്. ഈ സ്ഥിതിയില്‍ ചര്‍മ്മ സൌന്ദര്യം സൂക്ഷിക്കുന്നതൊരു ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടോ. ഈ സ്ഥിതിയില്‍ ഫേഷ്യലുകള്‍ ചര്‍മ്മത്തിന് അത്യന്താപേക്ഷിതമാണ്.

ഫേഷ്യലുകളെ ചിലവ് താങ്ങാന്‍ പറ്റാത്തവര്‍ക്ക് ചില സൂത്രവിദ്യകളുണ്ട്. അതുപ്രകാരം ഫേഷ്യലുകള്‍ വീട്ടിലുണ്ടാക്കാം. അത് ചര്‍മ്മത്തിന്‍റെ സ്വഭാവത്തിന് അനുസരിച്ചുള്ളവ ആയായിരിക്കണം എന്നുമാത്രം. ഇതാ വരണ്ട എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ഒരു ഫേഷ്യല്‍.

മുന്തിരിങ്ങ-10 എണ്ണം
നാരങ്ങ-1
ആപ്പിള്‍-അരമുറി
മുട്ട-1
പപ്പായ- ഒരു കഷ്ണം

മുന്തിരിങ്ങയും ആപ്പിളും പപ്പായയും തൊലിയും കുരുവും കളഞ്ഞ് അരിച്ചെടുക്കുക. ഒട്ടും വെള്ളം ചേരരുത്. ഇതില്‍ മുട്ടയുടെ വെള്ളയും നാരങ്ങലും നന്നായി കുഴച്ചുചേര്‍ക്കുക. നല്ല കുഴമ്പുപരുവത്തിലാണ് മിശ്രിതം കിട്ടേണ്ടത്. ഇതുനന്നായി മുഖത്തു തേച്ചുപിടിപ്പിക്കുക. പതിനഞ്ചുമിനിറ്റിനു ശേഷം കഴുകിക്കളയു
facial 1
FILEFILE
.


WEBDUNIA|
മുന്തിരിങ്ങ നിങ്ങളുടെ ചര്‍മ്മസുഷിരങ്ങളെ നന്നായി തുറക്കുന്നു. നാരങ്ങ അതിനുള്‍വശം വൃത്തിയാക്കിയെടുക്കുന്നു. പപ്പായ പ്രകൃതി നല്‍കുന്ന ഒന്നാംതരം ക്ലന്‍സറാണ്. ആപ്പിള്‍ ചര്‍മ്മത്തെ മൃദുവും മനോഹരവുമാക്കും. മുട്ടയുടെ വെള്ള ഒന്നാംതരം സ്കിന്‍ ടൈറ്റ്‌നറാണ്. എല്ലാം ചേരുമ്പോള്‍ മുഖം ക്ലീന്‍ ക്ലീന്‍..ചിലവ് തുച്ഛം..ഗുണം മെച്ചം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :