ഡ്രസ്സ് വാങ്ങാന്‍ ചില നിയമങ്ങള്‍

അമ്പിളി

WEBDUNIA|
ഡ്രസ്സ് വാങ്ങല്‍ അല്‍പ്പം ടെന്‍ഷന്‍ ഉണ്ടാക്കുന്ന സംഗതിയാണു പലര്‍ക്കും. പളപളെ മിന്നുന്ന തുണിത്തരങ്ങള്‍ക്കിടയില്‍ എത്തിയാല്‍ എന്തുവാങ്ങണെന്ന് കണ്‍ഫ്യൂഷന്‍.

കണ്ണിനു പിടിച്ചത് വാങ്ങി വീട്ടില്‍ വന്ന് ഇട്ടുനോക്കുമ്പോള്‍ അശേഷം ചേര്‍ച്ചയില്ല. ധനനഷ്ടം, മാനനഷ്ടം, സമയനഷ്ടം....ഡ്രസ്സ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് ഒഴിവാക്കാം...

അവസരം അറിയുക

അവസരം ഏതാണെന്ന് ആലോചിച്ച ശേഷം ടെക്സ്റ്റൈല്‍ ഷോപ്പിലേക്കു പോകുക. കറുപ്പുവേണോ, നിറമുളതു വേണോ, തിളങ്ങുന്നതു വേണോ, ആകെയൊരു സിം‌പിള്‍ ലുക്കുതരുന്നതു വേണോ. അതൊക്കെ സാഹചര്യം അനുസരിച്ചു വേണം തീരുമാനിക്കാന്‍...

സില്‍ക്ക്, ബ്രോകേഡ്,ഓര്‍ഗന്‍സാ, തുടങ്ങിയവയൊക്കെ വര്‍ഷം മുഴുവന്‍ ഉപയോഗിക്കാവുന്നതാണ്. വെല്‍‌വെറ്റ്, ഗോള്‍ഡ് സ്പാംഗിള്‍സ് ഇവയൊക്കെ തണുപ്പുകാലത്ത്. കളറാണ് ഏറ്റവും പ്രധാനം. ഡിസൈനര്‍ വേണോ, സാധാരണ വേണോ എന്നിവയിലും മുഖ്യം ചേരുന്ന നിറത്തിനു തന്നെയാണ്.

നിങ്ങളുടെ പോരായ്മകള്‍ മറച്ചുവയ്ക്കാനും മെച്ചങ്ങള്‍ പ്രകടമാക്കാനും വേഷത്തിനു കഴിയണം. വൈകുന്നേരങ്ങളില്‍ പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുമ്പോള്‍ അല്‍പ്പം കുടി വ്യത്യസ്തതയാകാം. ചുവപ്പ്, സ്വര്‍ണ്ണ നിറം, ബോള്‍ഡ് പ്രിന്‍റുകള്‍ ഒക്കെ രാത്രി പരീക്ഷിക്കാവുന്നതാണ്.

അധികം കടുത്തതും മങ്ങിയതുമല്ലത്ത നിറങ്ങള്‍ പകല്‍ ഉപയോഗിക്കാം. കല്യാണം പോലെയുള്ള ആഘോഷവേളകളില്‍ വെള്ളവസ്ത്രം അണിഞ്ഞുപോകരുത്. എതുതരം വസ്ത്രം അവസരത്തിനൊത്തു ധരിക്കാം എന്നു തീരുമാനിച്ചാല്‍ ഷോപ്പില്ക്കു പോകാം. അതിനു മുന്‍പ് ബഡ്ജറ്റ് നിശ്ചയിക്കുക. പലകടകളില്‍ കയറി, വിലയും ഗുണനിലവാരവും താരതമ്യം ചെയ്ത് വാങ്ങുക.

ആഭരണങ്ങള്‍ വാങ്ങുമ്പോള്‍

ഡ്രസ്സിംഗിന്‍റെ അവസാനപടിയാണ് അനുയോജ്യമായ ആഭരണങ്ങള്‍ അണിയുന്നത്. വസ്ത്രത്തിനും ഹെയര്‍ സറ്റിലിനും അനുയോജ്യമായ ആഭരണങ്ങള്‍ അണിയുക. സിം‌പിള്‍ ആയിരിക്കുകയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

കൂടുതല്‍ ആടയാഭരണങ്ങള്‍ അണിയുന്നത് വസ്ത്രത്തിന്‍റെ ഭംഗിയെ നശിപ്പിക്കും. കമ്മല്‍, മാല, ഹെയര്‍‌പിന്നുകള്‍, വാകള്‍ ഇവയൊക്കെ പരസ്പരം യോജിക്കുന്നവയായിരിക്കണം. ഹാന്‍ഡ് ബാഗും അനുയോജ്യമായ നിറത്തിലാക്കിയാല്‍ കൂടുതല്‍ ട്രെന്‍ഡിയാകും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :