1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. തെരഞ്ഞെടുപ്പ് 2018
  4. Rajasthan Assembly Election Live Results 2018

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2018 ലൈവ്

Rajasthan Election News Malayalam
രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. വോട്ടെണ്ണൽ തുടങ്ങി. രാജസ്ഥാനിൽ കോൺഗ്രസ് ഉഗ്രൻ മുന്നേറ്റമാണ് കാഴ്ച വെയ്ക്കുന്നത്. 49 സീറ്റിനു കോൺഗ്രസും 29 സീറ്റുനു ബിജെപിയും ലീഡ് ചെയ്യുന്നു.   
 
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആണ് ആരംഭിച്ചത്.
 
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള മത്സരമെന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. കോൺഗ്രസിന് പ്രതീക്ഷയും ബിജെപിക്ക് അഗ്നിപരീക്ഷയുമാണ്. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍. 
 
മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്സിറ്റ്പോൾ പ്രവചനം. ബിജെപി ലീഡ് നേടിയാല്‍, 2019ല്‍ മോദിയെ നേരിടാന്‍ ഇതുവരെ പുറത്തെടുത്ത അടവുകള്‍ ഒന്നും തന്നെ കോൺഗ്രസിന് പോരാതെ വരും. പുതിയ തന്ത്രങ്ങൾ പയറ്റേണ്ടതായി വരും. തിരിച്ചായാൽ മോദിക്കും അമിത് ഷായ്ക്കും അത് വൻ ഇരുട്ടടി തന്നെയാകും. 

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലൈവായി കാണാം. എല്ലാ മണ്ഡലങ്ങളിലെയും ജയവും ലീഡ് നിലയും തോല്‍‌വിയും കൃത്യതയോടെ തത്സമയം. രാജസ്ഥാനില്‍ ആര് മുന്നേറ്റമുണ്ടാക്കും, കാണുക.

[--election_status_rj_en_2018--]
@--election_widget_rj_en_2018--@
അടുത്ത ലേഖനം
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2018 ലൈവ്