കെഎം ഷാജിയെ നിയമസഭയിൽ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ

അപർണ| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (11:19 IST)
വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന പരാതിയില്‍ ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച കെഎം
ഷാജി എംഎല്‍എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

ഷാജിക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാലുള്ള പരാമര്‍ശം മതിയാകില്ലെന്നും, കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കേണ്ടതുണ്ടെന്നും ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുമെന്നുമാണ് താൻ പറഞ്ഞതെന്ന് സ്‌പീക്കര്‍ പറഞ്ഞു.

അയോഗ്യനാക്കിയ ഹൈകോടതി വിധിയുടെ സ്റ്റേ കാലാവധി കഴിഞ്ഞു. നിലവിൽ ഷാജി നിയമസഭ അംഗമല്ല. അതിനാൽ രേഖാമൂലം ഉത്തരവ് വരണമെന്നേ അറിയിച്ചുള്ളു എന്നും വ്യക്തമാക്കി.

ഷാജിക്ക് എംഎല്‍എയായി നിയമസഭയില്‍ എത്തുന്നതിന് തടസമില്ലെന്നും എന്നാല്‍ ആനുകൂല്യങ്ങൾ കൈപ്പറ്റരുതെന്നും സുപ്രീംകോടതി വാക്കാല്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :