കോടതിയുടെ വാക്കാലുള്ള പരാമര്‍ശം മതിയാകില്ല; കെഎം ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ലെന്ന് സ്‌പീക്കര്‍

കോടതിയുടെ വാക്കാലുള്ള പരാമര്‍ശം മതിയാകില്ല; കെഎം ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ലെന്ന് സ്‌പീക്കര്‍

km shaji , speaker , highcourt , ഹൈക്കോടതി , കെഎം  ഷാജി , സുപ്രീംകോടതി , നിയമസഭ
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 22 നവം‌ബര്‍ 2018 (19:02 IST)
വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന പരാതിയില്‍ ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച കെഎം
ഷാജി എംഎല്‍എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

ഷാജിക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാലുള്ള പരാമര്‍ശം മതിയാകില്ലെന്നും, കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കേണ്ടതുണ്ടെന്നും ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുമെന്നും സ്‌പീക്കര്‍ പറഞ്ഞു.

അയോഗ്യനാക്കിയ ഹൈകോടതി വിധിയുടെ സ്റ്റേ കാലാവധി കഴിഞ്ഞു. ഷാജിയെ സഭയിൽ പ്രവേശിപ്പിക്കണമെന്ന ഒരു ഉത്തരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഷാജിക്ക് എംഎല്‍എയായി നിയമസഭയില്‍ എത്തുന്നതിന് തടസമില്ലെന്നും എന്നാല്‍ ആനുകൂല്യങ്ങൾ കൈപ്പറ്റരുതെന്നും സുപ്രീംകോടതി ഇന്ന് വാക്കാല്‍ പറഞ്ഞിരുന്നു.

ഹൈക്കോടതി വിധിയുടെ സ്റ്റേ നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതിയിൽ നിന്നും ഷാജിക്ക് അനുകൂലമായ വാക്കാൽ പരാമർശം വന്നത്. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് വാക്കാൽ പരാമർശം നടത്തിയത്.

ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഷാജിക്ക് സാധിക്കില്ലെന്ന് ഉറപ്പായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :