BIJU|
Last Updated:
ചൊവ്വ, 11 ഡിസംബര്‍ 2018 (09:59 IST)
ആദ്യ അര മണിക്കൂറിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ 3 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് മുന്നേറ്റം.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണു കോൺഗ്രസ് ലീഡ് ചെയ്യുന്നത്.
മധ്യപ്രദേശിൽ കോൺഗ്രസ് 111 സീറ്റിലും ബിജെപി 108 സീറ്റിലും ലീഡ് ചെയ്യുന്നു. ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണം. 75% പേരാണ് കനത്ത പോരാട്ടം നടന്ന മധ്യപ്രദേശിൽ ഇത്തവണത്തെ വോട്ട് രേഖപ്പെടുത്തിയത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലൈവായി കാണാം. എല്ലാ മണ്ഡലങ്ങളിലെയും ജയവും ലീഡ് നിലയും തോല്‍വിയും കൃത്യതയോടെ തത്സമയം. മധ്യപ്രദേശില്‍ ആര് മുന്നേറ്റമുണ്ടാക്കും, കാണുക.