1. മറ്റുള്ളവ
  2. »
  3. ആരോഗ്യം
  4. »
  5. ഡോക്ടറോട്‌ ചോദിക്കൂ

സ്തനത്തില്‍ വേദന

സ്തനം കല്ലിപ്പ്
15 വയസുള്ള വിദ്യാര്‍ത്ഥിനിയാണ്. സ്തനത്തില്‍ കല്ലിപ്പാണ് പ്രശ്നം. മുലഞെട്ടില്‍ ഞെക്കിയാല്‍ സൂചികുത്തുന്നത് പോലെയാണ്.
.സിമി, തിരുവനന്തപുരം


ഈ പ്രായത്തില്‍ സ്തന വളര്‍ച്ച വളരെ വേഗത്തില്‍ നടക്കുന്നു. അതുകൊണ്ടാകാം നിങ്ങള്‍ക്ക് വിഷമതകള്‍ ഉണ്ടാകുന്നത്. മാസമുറയ്ക്ക് മുന്‍പ് മിക്ക പെണ്‍കുട്ടികള്‍ക്കും സ്തനങ്ങളില്‍ വേദനയും കല്ലിപ്പും തോന്നാം. മാസമുറ ആരംഭിച്ചു കഴിയുമ്പോള്‍ വേദന മാറുന്നതാണ്. വേദന അതിക്രമിക്കുന്നുവെങ്കില്‍ ഡോക്ടറെ കാണുക.
About Writer
WEBDUNIA