അക്കാലത്ത് സ്ത്രീ വേഷക്കാര്‍ കുറവായിരുന്നത് കൊണ്ട് കുടമാളൂര്‍ കരുണാകരന്‍ നായരെ പോലെ തന്നെ മങ്കൊമ്പിനും ഒട്ടധികം സ്ത്രീ വേഷങ്ങള്‍ അവതരിപ്പിക്കേണ്ടി വന്നു.
ബാണ യുദ്ധം കഥകളിയില്‍ ഉഷയുടെയും ചിത്രലേഖയുടെയും വേഷം ഇരുവരും മാറിമാറി അവതരിപ്പിക്കുക പതിവായിരുന്നു.
കര്‍ണ്ണശപഥത്തിലെ കുന്തി, കീചക വധത്തിലെ സൈരന്ധ്രി, നിഴല്‍ക്കുത്തിലെ മലയത്തി എന്നിങ്ങനെ ഒട്ടേറെ വേഷങ്ങള്‍ മങ്കൊമ്പ് അവതരിപ്പിച്ചിട്ടുണ്ട്.
40 വയസ് ആവുന്നതിന് മുന്‍പ് തന്നെ അദ്ദേഹം സ്ത്രീ വേഷം ആടുന്നത് കുറച്ച് പച്ച, കത്തി വേഷങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.
ബന്ധുവായ കളര്‍കോട് കുട്ടപ്പ പണിക്കരായിരുന്നു ആദ്യത്തെ ഗുരുനാഥന്‍. പിന്നീട് ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ വീട്ടിലെത്തി. തുടക്കത്തില്‍ തകഴി അയ്യപ്പന്‍ പിള്ളയുടെ അടുത്തേക്ക് മങ്കൊമ്പിനെ അയച്ചു.
അവിടത്തെ പഠനത്തിന് ശേഷമാണ് അദ്ദേഹം ഗുരുകുല സമ്പ്രദായത്തില്‍ ചെങ്ങന്നൂരിന് ശിഷ്യപ്പെടുന്നത്. 8 വര്‍ഷം അദ്ദേഹത്തോടൊപ്പം കഴിഞ്ഞു.