തീയ്യാടി രാമന്‍ - തീയ്യാട്ടിന്‍റെ കലാകാരന്‍

ayyappan theeyaatt
PROPRO
നഷ്ടപ്പെട്ട് പോകുന്ന നാടന്‍ കലകളേയും അനുഷ്ഠാന കലകളെയും സംരക്ഷിക്കുക എന്നത് കാലഘട്ടത്തിന്‍റെ ഒരു വലിയ ആവശ്യമാണ്. അയ്യപ്പന്‍ തീയ്യാട്ട് എന്ന കലാരൂപത്തിനെ സംരക്ഷിച്ചു പോരുന്ന തീയ്യാടി രാമന്‍ നമ്പ്യാര്‍ ഈ ധര്‍മ്മമാണ് അനുഷ്ടിക്കുന്നത്.

കേരള കലാമണ്ഡലം അയ്യപ്പന്‍ തീയ്യാട്ടിനെയും തീയ്യാടി രാമനെയും അംഗീകരിച്ച് അനുമോദിച്ചിട്ടുണ്ട്. തീയ്യാടി രാമന്‍റെ കലാജീവിതത്തിലൂടെ ഇത്തിരി നേരം.

പാരമ്പര്യമായി തീയ്യാടി നമ്പ്യാര്‍ എന്ന അമ്പലവാസി കുടുംബങ്ങളാണ് അയ്യപ്പന്‍ തീയ്യാട്ട് അവതരിപ്പിക്കുന്നത്. അച്ഛനായ മുളങ്കുന്നത്തുകാവ് തീയ്യാടി നീലകണ്ഠന്‍ നമ്പ്യാരാണ് രാമന്‍റെ ആദ്യത്തെ ഗുരു. കളമെഴുത്തും തീയ്യാട്ടിന്‍റെ ആദ്യപാഠങ്ങളും പഠിച്ചത് തീയ്യാടി ശങ്കരനാരായണന്‍ നമ്പ്യാരില്‍ നിന്നാണ്.

ക്ഷേത്രകലയായി മാത്രം കരുതി വന്നിരുന്ന അയ്യപ്പന്‍ തീയ്യാട്ടിനെ ജനകീയമാക്കി ഉയര്‍ത്തിയതില്‍ രാമന്‍ നമ്പ്യാര്‍ക്കുള്ള പങ്ക് വലുതാണ്.

1986 ല്‍ തിരുവനന്തപുരം ദേവസ്വത്തിന് വേണ്ടി രാമന്‍ അയ്യപ്പന്‍ തീയ്യാട്ട് ആദ്യമായി പൊതുവേദിയില്‍ അവതരിപ്പിച്ചു. പിന്നീട് മിക്ക യൂണിവേഴ്സിറ്റികളിലും ഫോക്ക്ലോര്‍ മേളകളിലും അയ്യപ്പന്‍ തീയ്യാട്ടിന് പ്രത്യേക സ്ഥാനം കിട്ടിയത് രാമന്‍റെ ശ്രമഫലമായിരുന്നു.

അയ്യപ്പന്‍ തീയ്യാട്ടില്‍ ഒട്ടേറെ പരിഷ്ക്കാരങ്ങള്‍ വരുത്തിയ രാമന് ഈ രംഗത്ത് അനേകം ശിഷ്യന്മാരുണ്ട്. ഇതിനു പുറമേ പന്തീരായിരമേറ് എന്ന ക്ഷേത്രാചാര ചടങ്ങും രാമന്‍ നടത്തുന്നുണ്ട്. പതിനായിരം നാളീകേരം എറിഞ്ഞുടച്ച് വഴിപാട് നടത്തുന്ന രീതിയാണ് പന്തീരായിരമേറ്.

കൊച്ചിന്‍ റിഫൈനറീസിലെ ഉദ്യോഗസ്ഥനാണ് രാമന്‍. ഔദ്യോഗിക തിരക്കുകള്‍ക്ക് ഇടയിലും തന്‍റെ കലയെ കൈവിടാന്‍ ഈ വലിയ മനുഷ്യന്‍ തയാറല്ല. കലയ്ക്കു വേണ്ടി ഇനിയും പലതും ചെയ്യണമെന്നാണ് രാമന്‍റെ ആഗ്രഹം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :