ഉമ്മര്‍: നാടകത്തിലുംസിനിമയിലും മികവ്

പ്രശാന്ത്

WEBDUNIA|
2000, ഓക്ടൊബര്‍

നാടക രംഗത്തുനിന്നും സിനിമയിലെത്തി നാലു പതിറ്റാണ്ടു പിന്നിട്ട ഈ നടന്‍െറ അഭിനയ ജീവിതം. സിനിമയിലെന്നല്ല മിനി സ്ക്രീനിലും അദ്ദേഹത്തിന് ഒരുപാട് നല്ല വേഷങ്ങള്‍ ഇന്നും ലഭിക്കുന്നുണ്ട്.

അന്പതുകളില്‍ അഭിനയ ജീവിതമാരംഭിച്ച ഉമ്മര്‍ വൃദ്ധനായും, അച്ഛനായും, അമ്മാവനായും ഹാസ്യകഥാപാത്രമായും, സഹനടനായുമൊക്കെ വേഷമിട്ടു കഴിഞ്ഞു.

നാടക രംഗങ്ങളിലെ അനുഭവ സന്പത്തുമായാണ് സിനിമയിലേക്കുള്ള കാല്‍വെയ്പ്. കോഴിക്കോടാണ് സ്വദേശം. ആദ്യകാലങ്ങളില്‍ അഭിനയിച്ച ഒരു നാടകമാണ്. "ആരാണ് അപരാധി' പരപ്പനങ്ങാടി എം.എസ്. ഡ്രാമറ്റിക്സ് അസോസിയേഷന്‍െറ നാടകമായിരുന്നു. അതില്‍ സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം.

പിന്നീട് നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. കെ.പി.എ.സി.യുടെയും ബ്രദേര്‍സ് ക്ളബ്ബിന്‍െറയും ഒക്കെ നാടകവേദിയില്‍. പക്ഷേ അദ്ദേഹത്തെ പ്രശസ്തനാക്കിയത് കെ.ടി. മുഹമ്മദിന്‍െറ ""ഇതു ഭൂമിയാണ്.'' എന്ന നാടകത്തിന്‍െറ വൃദ്ധന്‍െറ വേഷമാണ്.

1956 ലാണ് സിനിമയിലേക്കുള്ള വരവ്. "രാരിച്ചന്‍ എന്ന പൗരന്‍', "ഉമ്മ', "സ്വര്‍ഗ്ഗരാജ്യം' എന്നീ സിനിമകള്‍ക്കു ശേഷം അവസരങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ ഉമ്മന്‍ നാടകരംഗത്തേക്കു തന്നെ മടങ്ങുകയുണ്ടായി. നാടകാഭിനയവുമായി കഴിഞ്ഞുപോകുന്പോഴാണ് "ദാഹം' എന്ന സിനിമയില്‍ ഒരു "രോഗി'യുടെ റോള്‍ കിട്ടുന്നത്.

തുടര്‍ന്ന് "മുറപ്പെണ്ണ്' എന്ന ചിത്രത്തില്‍ സാമാന്യം വളരെ നല്ല വേഷം കിട്ടുകയും ചെയ്തു. അഭിനയ ജീവിതത്തിലെ വഴിത്തിരിവ് എന്നുതന്നെ വേണമെങ്കില്‍ വിശേഷിപ്പിക്കാം പിന്നീട് "കരുണ'യിലെ ഉപഗുപ്തന്‍െറ റോള്‍ തികച്ചും ആരാധക മനസുകളെ ആകര്‍ഷിച്ചു.

നഗരമേ നന്ദി, തോക്കുകള്‍ കഥ പറയുന്നു, കാര്‍ത്തിക, ഭാര്യമാര്‍ സൂക്ഷിക്കുക. കടല്‍പ്പാലം, മൂലധനം, വിരുന്നുകാരി, തച്ചോളി മരുമകന്‍ ചന്തു, തുന്പോലാര്‍ച്ച, അരക്കള്ളന്‍ മുക്കാക്കള്ളന്‍, ആലിബാബയും 41 കള്ളന്മാരും, 1921, മന്നാര്‍ മത്തായി സ്പീക്കിംങ്, തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ തന്‍െറ പ്രതിഭ തെളിയിച്ചിരിക്കുകയാണ് ഉമ്മര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :