സ്തനത്തില്‍ ചെവി വെച്ച് എങ്ങനെ പരിശോധിക്കും?? രസകരമായ സ്തെതസ്കോപ്പിന്റെ കണ്ടുപിടുത്തം!!

PRO
സ്തെതസ്കോപ്പ് ഉണ്ടാവുന്നതിന് കാരണമായ സംഭവം രസകരമാണ്. പാരീസിലെ നെക്കര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു 35 കാരനായ ലെയ്ന്നെക്. അവിവാഹിതന്‍, ചെറുപ്പക്കാരിയുടെ മാനാഭിമാനങ്ങള്‍ക്ക് ലെയ്ന്നെക് വില കല്പിച്ചതാണ് ഈ കണ്ടുപിടിത്തത്തിന് കാരണം.

ലെയ്ന്നെക്കിന് ഒരു ദിവസം വളരെ തടിച്ച ഒരു യുവതിയെ പരിശോധിക്കേണ്ടിവന്നു. ഹൃദയമിടിപ്പ് പരിശോധിക്കാനും നെഞ്ചിനകത്തെ ശബ്ദങ്ങള്‍ കേള്‍ക്കാനും ഒരു നിവൃത്തിയുമില്ല. കൊഴുപ്പ് അടുക്കടുക്കായി ,ഞൊറിഞൊറിയായി കിടക്കുന്നതുകൊണ്ട് ഹൃദയമിടിക്കുന്നതൊന്നും കേള്‍ക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല.

നെഞ്ചില്‍ കൈവിരല്‍ വച്ചും, ആവശ്യമെങ്കില്‍ അവിടെ ചെവി ചേര്‍ത്തുവച്ചുമാണ് അക്കാലത്ത് ഡോക്ടര്‍മാര്‍ നെഞ്ചിനകത്തെ ശബ്ദങ്ങളും അതിലെ തകരാറുകളും മറ്റും മനസ്സിലാക്കിയിരുന്നത്.

WEBDUNIA| Last Modified വെള്ളി, 9 ഓഗസ്റ്റ് 2013 (15:38 IST)
കൈവച്ചുനോക്കി. യുവതിയുടെ നെഞ്ചില്‍നിന്നും ഒരു ശബ്ദവും അറിയാനായില്ല. ചെവിവച്ചു നോക്കിയാലോ? ശ്ശെ.... വളരെ മോശം! ചെറുപ്പക്കാരനന്‍റെ മുമ്പില്‍ ഉടുപ്പുപൊക്കി മാറിടത്തിന്‍റെ നഗ്നത കാണിച്ച് നില്‍ക്കെണ്ടി വരുന്ന പെണ്കുട്ടിയുടെ നിസ്സഹായമായ ദയനീയത - ഗതികേട് . ധര്‍മ്മനിഷ്ഠനായ ഡോക്ടര്‍ക്ക് അതില്‍ പന്തീകേട് തോന്നി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :