ഹൃദയമില്ലാതെ രണ്ടു വര്‍ഷം ജീവിച്ച ബ്രിട്ടീഷുകാരന് ഹൃദയം ലഭിച്ചു!

ലണ്ടന്‍| WEBDUNIA|
PRO
PRO
ഹൃദയമില്ലാതെ രണ്ടു വര്‍ഷം ജീവിച്ച ബ്രിട്ടീഷുകാരന് ഹൃദയം ലഭിച്ചു. മാത്യു ഗ്രീന്‍(42) എന്ന ബ്രിട്ടീഷുകാരനാണ് ഹൃദയമില്ലാതെ രണ്ടു വര്‍ഷം ജീവിച്ചത്. ശരീരത്തിനു വെളിയില്‍ സ്ഥാപിച്ചിരുന്ന കൃത്രിമ രക്‌ത പമ്പാണ്‌ രണ്ടുകൊല്ലവും ഗ്രീനിന്റെ ജീവന്‍ നിലനിര്‍ത്തിയത്‌.

രണ്ടു വര്‍ഷത്തെ ഹൃദയമില്ലാത്ത ജീവിതത്തിന് ശേഷം ഗ്രീന്‍ ഇപ്പോള്‍ ഹൃദയത്തോടെയാണ് ജീവിക്കുന്നത്. കഴിഞ്ഞ മാസം ഗ്രീനിന് അനുയോജ്യമായ ഹൃദയം ലഭിച്ചു. ഹൃദയം മാറ്റിവച്ചതോടെ ഗ്രീന്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ്‌. ഗുരുതരമായ രോഗബാധയെ തുടര്‍ന്ന്‌ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന്റെ ഹൃദയം എടുത്തുമാറ്റുകയായിരുന്നു.

ട്രോളിയില്‍ വച്ചിരുന്ന ചാര്‍ജ്‌ ചെയ്യാവുന്ന ബാറ്ററി ഘടിപ്പിച്ച പമ്പാണ്‌ ഹൃദയത്തിന്റെ ജോലി നിര്‍വഹിച്ചിരുന്നത്. രണ്ടു കൊല്ലം ഹൃദയമില്ലാതെ ജീവിച്ചു എന്നത് റെക്കോര്‍ഡാണ്‌. ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍സല്‍ട്ടന്റായ ഗ്രീന്‍ ഒരു കുട്ടിയുടെ പിതാവുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :