കടപ്പന|
WEBDUNIA|
Last Modified ഞായര്‍, 28 ജൂലൈ 2013 (14:42 IST)
PRO
ജീവിതത്തിലേക്കുള്ള മടങ്ങിവരവിനായി പൊരുതുന്ന കുമളി സ്വദേശി ഷെഫീക്കി(5)ന്റെ ആരോഗ്യനിലയില്‍ നിര്‍ണായക പുരോഗതി. ഇന്നലെ രാവിലെ കുട്ടിയെ സിടി സ്കാന്‍ പരിശോധനയ്ക്കു വിധേയനാക്കി.
ഷെഫീക്കിന്റെ മടങ്ങിവരവിനുള്ള സാധ്യത ഇപ്പോള്‍ 60 ശതമാനമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സയുടെ ഒന്നാംഘട്ടം ഇന്നലെ അവസാനിച്ചു. ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള രണ്ടാംഘട്ട ചികിത്സ ഇന്നലെ ആരംഭിച്ചു.
അടുത്ത രണ്ടാഴ്ചത്തെ ചികിത്സ ആരോഗ്യസ്ഥിതിയില്‍ നിര്‍ണായകമാണെന്നു ന്യൂറോ സര്‍ജന്‍ ഡോ നിഷാന്ത് പോള്‍ പറഞ്ഞു. ഷെഫീക്ക് ഇപ്പോഴും അബോധാവസ്ഥയിലാണ്.
പിതാവ് ഷെരീഫിന്റെയും ഭാര്യ അലീഷയുടെയും ക്രൂര പീഡനത്തിന് ഇരയായതിനെത്തുടര്‍ന്നു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ 15നാണ് ഷെഫീക്കിനെ പ്രവേശിപ്പിച്ചത്.