സ്തനത്തില്‍ ചെവി വെച്ച് എങ്ങനെ പരിശോധിക്കും?? രസകരമായ സ്തെതസ്കോപ്പിന്റെ കണ്ടുപിടുത്തം!!

WEBDUNIA| Last Modified വെള്ളി, 9 ഓഗസ്റ്റ് 2013 (15:38 IST)
PRO
സ്തെതസ്കോപ്പ് എന്ന "ഡോക്ടര്‍മാരുടെ കുഴല്‍' പരിചിതമല്ലാത്ത ആരുമുണ്ടാവില്ല. കുട്ടികള്‍ക്കും വൃദ്ധന്മാര്‍ക്കും വരെ സുപരിചിതമായ വൈദ്യശാസ്ത്ര ഉപകരണമാണിത്. സ്തെതസ്കോപ്പില്ലെങ്കില്‍ ഡോക്ടറെ ഡോക്ടറായി കാണാന്‍ മടിയാണ് ചിലര്‍ക്ക്.

എന്തു രോഗമായാലും ഡോക്ടര്‍ കുഴല്‍വച്ച് പരിശോധിച്ചാലേ ചിലര്‍ക്ക് സമാധാനമാവൂ. സ്തെതസ്കോപ്പ് വച്ചുള്ള പരിശോധന എന്തോ ഒരുതരം ചികിത്സയാണെന്നാണ് ചിലരുടെ ധാരണ. എന്തായാലും സ്തെതസ്കോപ്പ് ഡോക്ടറുടെ ചിഹ്നമാണ്. രോഗികളുടെ ആശ്വാസമാണ്. 1890 കളില്‍ എക്സ്റേ കണ്ടുപിടിക്കുന്നതുവരെ മെഡിക്കല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തമായി സ്തെതസ്കോപ്പ് വാഴ്ത്തപ്പെട്ടു.

ഫ്രഞ്ച് ഡോക്ടറായ റെനെ ലെയ്ന്നെക് ആണ് സ്തെതസ്കോപ്പിന്‍റെ ആവശ്യം കണ്ടറിഞ്ഞത്. സ്റ്റെത്ത് കണ്ടു പിടിച്ചത്. ലെയ്ന്നെക്കിന്‍റെ ചരമ ദിനമാണ് ഓഗസ്റ്റ് 13. 1816 സെപ്തംബറിലാണ് സ്തെതസ്കോപ്പ് കണ്ടുപിടിച്ചത്. ചികിത്സയ്ക്കായി ലെയ്ന്നെക് നടത്തിനോക്കിയ ഒരു സൂത്രവിദ്യയാണ് സ്തെതസ്കോപ്പിന്‍റെ പിറവിയില്‍ കലാശിച്ചത്. ആ കഥ അറിയില്ലെങ്കില്‍ ഇവിടെ വായിച്ചോളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :