സുകുമാരക്കുറുപ്പ്, ആട് ആന്റണി, ഇപ്പോള്‍ റിപ്പര്‍ ജയാനന്ദന്‍...

PRO
രക്ഷപ്പെട്ടത് ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി

ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് റിപ്പര്‍ ജയാനന്ദന്‍ അടക്കം രണ്ട് ക്രിമിനലുകള്‍ സെന്‍ട്രല്‍ ജയിലിലില്‍നിന്ന് തടവുചാടിയതെന്ന് തെളിഞ്ഞു. ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ ഒരു മാസമായി പ്രവര്‍ത്തിക്കുന്നില്ല. ജയിലിനുള്ളിലെ കണ്‍ട്രോള്‍ റൂം ടെലിവിഷനിരിക്കുന്ന മുറിയിലെത്തി ഇരു തടവു പുള്ളികളും പരിശോധന നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഈ പഴുതുകള്‍ മനസ്സിലാക്കിയാണ് ജയില്‍ ചാട്ടം നടന്നതെന്നും കഴിഞ്ഞ ദിവസം ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗം വിലയിരുത്തി.

സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നാലുകോടി രൂപ മുടക്കിയാണ് ജയിലില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിച്ചത് . എന്നാല്‍ ഇതില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. ചില സിസിടിവി ക്യാമറകള്‍ തടവുകാര്‍ തന്നെ തകര്‍ക്കുകയായിരുന്നു. ഇതടക്കം നിരവധി ഗുരുതരസുരക്ഷാ വീഴ്ചകള്‍ സംഭവിച്ചതായും ഉന്നതതല അന്വേഷണത്തില്‍ തെളിഞ്ഞു.

തിരുവനന്തപുരം| WEBDUNIA|
അടുത്ത പേജ്- സുകുമാരക്കുറുപ്പും ആട് ആന്റണിയും ഇപ്പോള്‍ റിപ്പറും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :