മുത്തശ്ശിയുടെ ഫോണില്‍ നിന്ന് ബോംബ് ഭീഷണി; പ്രതി പിടിയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തലസ്ഥാന നഗരിയില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പാറശ്ശാല സ്വദേശി പിടിയിലായി‍. പാറശ്ശാല പരശവക്കല്‍ സ്വദേശി വിജേഷാണ് പിടിയിലായത്. മുത്തശ്ശിയുടെ ഫോണില്‍ നിന്നാണ് ഇയാള്‍ വ്യാജ ഭീഷണി പ്രചരിപ്പിച്ചത്.

ഇന്നു രാവിലെ പത്തരക്കു വിജേഷ് റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമിലെക്കു വിളിച്ചു തെറ്റായ സന്ദേശം നല്‍കുകയായിരുന്നു. സന്ദേശത്തെ തുടര്‍ന്ന് റയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, മെഡിക്കല്‍ കോളജ്, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളില്‍ ബോബ് സ്ക്വാഡ് പരിശോധന നടത്തി സുരക്ഷ കര്‍ശനമാക്കി.

നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ ബോംബ് വച്ചെന്നുള്ള ഇയാളുടെ വ്യാജ ഫോണ്‍ സന്ദേശം കാരണം ദുരിതത്തിലായത് സാധാരണ ജനങ്ങളായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :