സുകുമാരക്കുറുപ്പ്, ആട് ആന്റണി, ഇപ്പോള്‍ റിപ്പര്‍ ജയാനന്ദന്‍...

തിരുവനന്തപുരം| WEBDUNIA|
PRO
പൊലീസ് ഡ്രൈവറായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയെ കണ്ടെത്താന്‍ കഴിയാത്തതിന്റെ നാണക്കേടിലാണ് സംസ്ഥാനപൊലീസ്. ഇപ്പോള്‍ റിപ്പറും പൊലീസിന് തലവേദനയായിരിക്കുകയാണ്.

സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ റിപ്പര്‍ ജയാനന്ദനെയും കൂട്ടാളി പ്രകാശിനെയും ഇതുവരെയും പൊലിസിന് കണ്ടെത്താനായില്ല. ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പൊലീസിന്റെ മൂന്ന് സംഘങ്ങളാണ് തമിഴ്നാട്ടിലുള്‍പ്പടെ അന്വേഷണം നടത്തുന്നത്.

വധശിക്ഷയ്ക്ക് വിധിച്ച കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദനും സഹതടവുകാരന്‍ പ്രകാശും 9 ജൂണ്‍ ഞായറാഴ്ച രാത്രിയാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചാടി രക്ഷപ്പെട്ടത്. തൃശൂര്‍ കൊടുങ്ങാനൂര്‍ കുറുപ്പന്‍പറമ്പില്‍ ഹൗസില്‍ ജയാനന്ദന്‍ എന്ന റിപ്പര്‍ ജയാനന്ദന്‍ ഇരട്ടകൊലക്കേസ് ഉള്‍പ്പെടെ ഏഴു കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളാണ്.

2.004 ഒക്ടോബര്‍ മൂന്നിന് തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് കളപ്പുരക്കല്‍ സഹദേവന്‍, ഭാര്യ നിര്‍മല എന്നിവരെ കൊന്നു കവര്‍ച്ച നടത്തിയ കേസ്സില്‍ ജയാനന്ദനെ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വെറുതെ വിട്ടു.

2004 മാര്‍ച്ച് 28ന് മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ നബീസ, മരുമകള്‍ ഫൗസിയ എന്നിവരെ കൊന്ന കേസ്സിലും സിബിഐ. കോടതി ശിക്ഷിച്ചെങ്കിലും പിന്നീട് വെറുതെവിട്ടു. മാളയിലെ പഞ്ഞിക്കാരന്‍ ജോസിനെ കൊലപ്പെടുത്തിയതടക്കം രണ്ട് കൊലക്കേസുകളിലും ഇയാള്‍ പ്രതിയാണ്.


അടുത്ത പേജ്- ജയില്‍ചാട്ടം പുത്തരിയല്ല, ജയിലിലെ ക്ലോസറ്റ് പൊട്ടിച്ച് തുരങ്കം ഉണ്ടാക്കി രക്ഷപെടാനും ശ്രമം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :