ലാലുവിന്റെ രാഷ്ട്രീയ ജീവിതത്തിന് അവസാനം?, ജെഡിയു -കോണ്‍ഗ്രസ് സഖ്യത്തിനുള്ള സാധ്യത?

PRO

ഐക്യ ബിഹാര്‍ കാലഘട്ടത്തില്‍ കാലിത്തീറ്റയുടെ പേരില്‍ വ്യാജബില്‍ ഉപയോഗിച്ച് ചൈബാസ ട്രഷറിയില്‍നിന്ന് മൃഗസംരക്ഷണ വകുപ്പിന് ലഭിക്കേണ്ട ഏകദേശം 950 കോടി രൂപ അപഹരിക്കപ്പെട്ടു എന്ന അഴിമതി വിവാദമാണിത്.
വ്യാജരേഖ ചമച്ച് 'സാങ്കല്‍പ്പിക കന്നുകാലിക്കൂട്ട'ത്തിനായി കാലിത്തീറ്റ, മരുന്നുകള്‍, മൃഗപരിപാലന ഉപകരണങ്ങള്‍ എന്നിവ വാങ്ങിച്ചുവെന്നായിരുന്നു കേസ്.

1996-ല്‍ ഈ വിവാദത്തിന്റെ അലയൊലികള്‍ പുറത്തുവന്നെങ്കിലും കത്തിപ്പടരാന്‍ നാളുകള്‍ എടുത്തു. കുറച്ചു നാ‍ള്‍ക്കകം ഇത് സ്വതന്ത്ര ഇന്ത്യ കണ്ട അഴിമതികളില്‍ ഒന്നായി മാറി.
പിന്നീട് കേസ് സിബി ഐയ്ക്കു കൈമാറാന്‍ ബിഹാര്‍ ഹൈക്കോടതി ഉത്തരവിട്ടു. ലാലുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബിഹാര്‍ ഗവര്‍ണറോട് സി.ബി.ഐ. ഔദ്യോഗികമായി അപേക്ഷിച്ചു. പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്കി.

ജൂണ്‍ 23ന് ലാലുവിനും മറ്റ് 55 പേര്‍ക്കുമെതിരെ സിബിഐ. കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തള്ളി ലാലു ജയിലിലടയ്ക്കപ്പെട്ടു.
ജൂലായ് 25ന് അദ്ദേഹം മുഖ്യമന്ത്രിപദം രാജിവെച്ചു.

തന്റെ ഭാര്യ റാബ്രിദേവിയെ മുഖ്യമന്ത്രിപദം ഏല്‍പ്പിച്ച് പിന്നില്‍നിന്നു ലാലു രാജ്യം ഭരിച്ചു. റാബ്രിയുടെ പുതിയ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി ബിഹാര്‍ നിയമസഭയില്‍ വിജയിച്ചിരുന്നു. ഒടുവില്‍ 17 വര്‍ഷങ്ങളെടുത്തു ലാലു ഉള്‍പ്പടുന്ന കേസിന്റെ വിധി പുറത്തുവരുവാനായി.
റാഞ്ചി| WEBDUNIA|
എന്താണ് കാലിത്തീറ്റ കുംഭകോണം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :