പുതിയ സഖ്യവും പ്രതിച്ഛായയും മുന്നില്‍ കണ്ട് രാഹുല്‍; പൊട്ടിത്തെറി ഒരു രാഷ്ട്രീയ അബദ്ധമല്ല?

ബിഹാര്‍| WEBDUNIA|
PRO
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷക്കാരനെന്നു കണ്ടെത്തിയതോടെ സുപ്രീംകോടതി വിധിയില്‍ ഏറ്റവും പെട്ടെന്ന് പണി പോകാന്‍ സാധ്യതയുള്ളത് ലാലു പ്രസാദ് യാദവിനാണ്.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന സുപ്രീം കോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിച്ചത് ലാലു പ്രസാദ് യാദവിനെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

ഓര്‍ഡിനന്‍സ് വലിച്ചെറിയണമെന്നാവശ്യപ്പെട്ട് രാഹുല്‍ നടത്തിയ പൊട്ടിത്തെറിയും ഈ ഓര്‍ഡിനന്‍സിനെ ത്രിശങ്കുവിലാക്കിയിരുന്നു. ആ പൊട്ടിത്തെറി ഒരു രാഷ്ട്രീയ അബദ്ധമാണെന്ന് കരുതിയവരുണ്ട്.

എന്നാല്‍ അതൊരു രാഷ്ട്രീയ അബദ്ധമല്ലെന്നും മറ്റൊരു സഖ്യസാധ്യത മുന്നില്‍ കണ്ടാണെന്നും രാഷ്ടീയ നിരീക്ഷകര്‍ പറയുന്നു. ഓര്‍ഡിനന്‍സ് ലാലുവിനെ രക്ഷിക്കാനാണെന്ന് നേരത്തെ ആരോപണം ഉന്നയിച്ച ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌കുമാര്‍ രാഹുലിനെ പിന്തുണച്ചതാണ് മറ്റൊരു സഖ്യസാധ്യതയുണ്ടാവുമെന്ന തോന്നല്‍ ഉണ്ടാവാന്‍ കാരണം.

സുപ്രീം കോടതി വിധിയനുസരിച്ച് ലാലുവിന് എം പി സ്ഥാനവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും നഷ്ടപ്പെടും. ഇത് ലാലുവിന്റെ പാര്‍ട്ടിയെയും കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സര്‍ക്കാരിനെയും ദോഷകരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

എന്താണ് ഫോഡ്ഡര്‍ സ്കാം- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :