സോണിയാ ഗാന്ധി രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായിട്ട് എത്തുന്നു

തിരുവനന്തപുരം| WEBDUNIA|
PTI
PTI
കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി സോണിയാ ഗാന്ധി രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായിട്ട് എത്തുന്നു. ഈ മാസം 29 നാണ് രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായിട്ട് സോണിയാ ഗാന്ധി എത്തുന്നത്. സര്‍ക്കാര്‍, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുവാനാണ് സോണിയ ഗാന്ധി എത്തുന്നത്. സോണിയാ ഗാന്ധിയുടെ സന്ദര്‍ശന വിവരം കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയാണ് അറിയിച്ചത്.

നേരത്തെ ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് സോണിയാ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അമേരിക്കയിലേക്ക് പോവുകയും ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും 48 പേരുടെ ജീവനെടുത്ത മുസാഫര്‍ നഗര്‍ കലാപ പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു. നിരവധി സ്ത്രീകളാണ് പരാതിയുമായി സോണിയയ്ക്ക് മുമ്പിലെത്തിയത്. കലാപത്തിലേക്ക് നയിച്ച കാര്യങ്ങള്‍ അവര്‍ വിവരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :