മ്യാന്‍മറില്‍ 70 രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കും

റംഗൂണ്‍| WEBDUNIA|
PRO
ഈ വര്‍ഷം അവസാനം മ്യാന്‍‌മറില്‍ നിന്നും 70 രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കും. പ്രസിഡന്റ് തീന്‍ സീനിന്റെ അനുമതിയോടെയാണ് തടവുകാരുടെ മോചിപ്പിക്കുന്നത്.

കഴിഞ്ഞയാഴ്ച യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ മ്യാന്‍മര്‍ ജയിലുകളില്‍ ഇനി ഒരൊറ്റ രാഷ്ട്രീയ തടവുകാരനും ഉണ്ടായിരിക്കില്ലെന്ന് തീന്‍ സീന്‍ പറഞ്ഞിരുന്നു. അന്താരാഷ്ട്രസമൂഹത്തിനു മുന്നില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ വേണ്ടിയുള്ള നടപടിയാണിതെന്ന് കരുതുന്നു.

മ്യാന്‍മറില്‍ 100നും 150നും ഇടയ്ക്ക് രാഷ്ട്രീയ ത്തടവുകാരുണ്ടെന്നാണ് കണക്ക്. ചില തടവുകാരെ ഇതിനകംതന്നെ വിട്ടയച്ചതായി പ്രസിഡന്റിന്റെ ഓഫീസ് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :