രാഷ്ട്രീയക്കാര്‍ മതേതരത്വം പഠിക്കേണ്ടത് സൈനികരില്‍ നിന്നാണെന്ന് നരേന്ദ്ര മോഡി

WEBDUNIA|
PTI
PTI
രാഷ്ട്രീയക്കാര്‍ മതേതരത്വം പഠിക്കേണ്ടത് സൈനികരില്‍ നിന്നാണെന്ന് നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. ഹരിയാനയില്‍ വിമുക്തഭടന്മാരുടെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാര്‍ മതേതരത്വത്തിന്റെ പാഠങ്ങള്‍ പഠിക്കേണ്ടത് രാജ്യത്തെ കാത്ത് രക്ഷിക്കുന്ന സൈനികരില്‍ നിന്നാണെന്നാണ് മോഡി പറഞ്ഞത്.

ഇന്ത്യയിലെ സാധാരന പൌരന്‍ എന്ന നിലയില്‍,​ രാജ്യത്തെ സൈനികരെ നമിക്കുന്നു. രാജ്യത്തിനു വേണ്ടി അവര്‍ ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കുക എന്നത് ഋഷിമാര്‍ക്ക് തുല്യമാണെന്നും മോഡി വ്യക്തമാക്കി.

ഗുജറാത്തില്‍ ഭൂചലനമുണ്ടായപ്പോള്‍ സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ സൈനികരെ തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്ന് പറഞ്ഞ മോഡി കുട്ടിക്കാലത്ത് സൈന്യത്തില്‍ ചേരാന്‍ പോയ കഥയും സരസമായി വിവരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :