ലാലുവിന്റെ രാഷ്ട്രീയ ജീവിതത്തിന് അവസാനം?, ജെഡിയു -കോണ്‍ഗ്രസ് സഖ്യത്തിനുള്ള സാധ്യത?

റാഞ്ചി| WEBDUNIA|
PRO
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന സുപ്രീം കോടതി വിധിയും ജനപ്രാധിനിത്യ നിയമം ഭേദഗതി ചെയ്ത് ഇറക്കിയ ഓര്‍ഡിനന്‍സ് പിന്‍‌വലിക്കേണ്ടിയും വന്നതും മൂലം ഏറ്റവുമധികം പണികിട്ടിയത് ലാലുപ്രസാദ് യാദവിനാണ്.

കാലിത്തീറ്റക്കേസില്‍ ശിക്ഷിക്കപ്പെട്ട വിധി പ്രഖ്യാപനം വന്നതോടെ തന്നെ ലാലുവിന് എം‌പി സ്ഥാനം നഷ്ടമായി. പതിനൊന്നു വര്‍ഷം ലാലുവിന് മത്സരിക്കാനാവില്ലെന്നന്നും ലാലുവിനും ആര്‍ജെഡിക്കും കനത്ത തിരിച്ചടിയായി.ലാലുവില്ലാത്ആര്‍ജെഡിയില്‍ ശക്തരാനേതാക്കളില്ലാത്തതുആര്‍ജെഡിക്കവിനയായി.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന സുപ്രീം കോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിച്ചത് ലാലു പ്രസാദ് യാദവിനെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ രാഹുലിന്റെ പൊട്ടിത്തെറി രാഷ്ട്രീയ അബദ്ധമല്ലെന്നും മറ്റൊരു സഖ്യസാധ്യത മുന്നില്‍ കണ്ടാണെന്നും രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌കുമാര്‍ രാഹുലിനെ പിന്തുണച്ചതാണ് മറ്റൊരു സഖ്യസാധ്യതയുണ്ടാവുമെന്ന തോന്നല്‍ ഉണ്ടാവാന്‍ കാരണം. ജെഡിയുവും കോണ്‍ഗ്രസും തമ്മിലുള്ള ഒരു സഖ്യസാധ്യത ഉരുത്തിരിഞ്ഞു വരുന്നുണ്ടെന്ന് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

സുപ്രീം കോടതി വിധിയനുസരിച്ച് ലാലുവിന് എം പി സ്ഥാനവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും നഷ്ടപ്പെടും. ഇത് ലാലുവിന്റെ പാര്‍ട്ടിയെയും കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സര്‍ക്കാരിനെയും ദോഷകരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

എന്താണ് കാലിത്തീറ്റ കുംഭകോണം- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :