ആദിമ മനുഷ്യര്‍ മുതല്‍ ആധുനിക മനുഷ്യര്‍ വരെ ഉള്ളവരില്‍ ഒരു മാറ്റവുമില്ലാതെ തുടരുന്ന ഒന്നാണ് അന്ധവിശ്വാസം. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പലപ്പോഴും ആപേക്ഷികമാണ്. വിധിയെ മുന്‍കൂട്ടി അറിയാനാവാതെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ വിശ്വസിച്ച് മുന്നോട്ട് പോകുന്ന മനുഷ്യന്റെ ശരിയായ വിശ്വാസത്തെ കീഴടക്കി അന്ധവിശ്വാസം എപ്പോഴും മുന്‍നിരയില്‍ ഉണ്ടാകും. പാശ്ചാത്യരും അന്ധവിശ്വാസങ്ങളില്‍ ഒട്ടും പിന്നോട്ടല്ലെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്....