പൂച്ച കുറുകെ ചാടിയാല്‍ എന്ത് സംഭവിക്കും?, ഏഴിലം പാലയില്‍ യക്ഷിയുണ്ടോ?...
PRO
പ്രേത കഥകളിലെയും മറ്റും സ്ഥിരം വില്ലന്‍ കഥാപാത്രമായ കറുത്ത പൂച്ച പലപ്പോഴും ഒരു പേടി സ്വപ്നമാണ്. എന്താണ് പൂച്ചയെ പേടിക്കുന്നതിന്റെ അടിസ്ഥാനം. മനുഷ്യര്‍ക്ക് കേള്‍ക്കാവുന്നതിലും വളരെ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങള്‍ (64 കിലോ ഹേട്സ് വരെ) പൂച്ചയ്ക്ക് കേള്‍ക്കാനാകും.
ഇതായിരിക്കാം മനുഷ്യര്‍ക്ക് കാണാന്‍ പറ്റാത്ത ഭൂതപ്രേതാദികളെ പൂച്ചകള്‍ക്കും മറ്റും കാണാന്‍ കഴിയുമെന്നതിന് ആധുനിക ലോകം പോലും വിശ്വസിക്കാന്‍ കാരണം. കറുത്ത പൂച്ച പാത കുറുകെ കടക്കുന്നത് കഷ്ടകാലത്തിനിടവരുത്തുമെന്നതാണ് മറ്റൊരു അന്ധവിശ്വാസം.
പൂച്ചകള്‍ക്ക് ഒന്‍പത് ജീവിതങ്ങള്‍ ഉള്ളതായി ചിലയിടങ്ങളില്‍ വിശ്വസിക്കപ്പെടുന്നു. ഏഴ് ജീവിതങ്ങള്‍ എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഉയരങ്ങളില്‍ നിന്ന് എങ്ങനെ വീണാലും താഴെ നാലുകാലില്‍ തന്നെ വീഴാനുള്ള പൂച്ചയുടെ കഴിവായിരിക്കാം ഇത്തരമൊരു വിശ്വാസത്തിനു കാരണം.