ഉമ്മന്‍ചാണ്ടിയുടെ ഭാവി തുലാസില്‍; വേട്ടയാടുന്നത് കരുണാകരന്റെ ആത്മാവ്!
ജോണ്‍ കെ ഏലിയാസ്
WEBDUNIA|
PRO
PRO
ഉമ്മന്‍ചാണ്ടിയുടെ ഭാവി തുലാസിലാണ്. അതിനു കാരണങ്ങള്‍ പലതാണ്. ആദര്‍ശധീരനായ ഉമ്മന്‍ചാണ്ടി ആരെന്ന് ഇപ്പോള്‍ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ ഭരണകക്ഷി നേതാക്കള്‍ക്ക് പോലും അതു നിഷേധിക്കാനാവില്ലെന്നതാണ് യാഥാര്‍ഥ്യം. അത്രമേല്‍ ആരോപണമലീമസമായിരിക്കുന്നു ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കാരണങ്ങള്‍ പലതാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നത് കരുണാകരന്റെ ആത്മാവാണെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു. കരുണാകരന്‍ രണ്ടു തവണ രാജി വെച്ചത് വെറുതെയായിപ്പോയിയെന്ന് മുരളീധരന്‍ പറഞ്ഞതും ഈ വികാരം ഉള്ളിലടക്കിയാണ്. രമേശും മുരളിയും നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പ്, മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ് ഒന്നും ആഗ്രഹിക്കുന്നില്ല.
ചാരക്കേസിലൂടെ കെ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിക്കുകയും പിന്നീട് ഉയര്‍ന്നുവരാനാകാത്തവിധം അദ്ദേഹത്തെ രാഷ്ട്രീയമായും വ്യക്തിപരമായും തറപറ്റിക്കുകയും ചെയ്ത ഗൂഢതന്ത്രങ്ങള്‍ കരുനീക്കിയത് അന്ന് എ ഗ്രൂപ്പിനെ നയിച്ചിരുന്ന ഉമ്മന്‍ചാണ്ടിയാണ്. എ കെ ആന്റണിയെ മുന്നില്‍ നിര്‍ത്തി ഗ്രൂപ്പിനെ നയിക്കുകയും കരുണാകരവിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നത് എ ഗ്രൂപ്പിന്റെ കമാന്‍ഡറായിരുന്ന ഉമ്മന്‍ചാണ്ടി തന്നെയാണ്. കരുണാകരനൊപ്പം നിന്ന വിശ്വസ്തരെ അടര്‍ത്തി മാറ്റിയതുള്‍പ്പടെയുള്ള രാഷ്ട്രീയ നീക്കങ്ങളുടെയെല്ലാം പിന്നില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് പ്രസിദ്ധമാണ്. കെ കരുണാകരന്‍ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവരികയും സ്ഥാനവും മാനവും നല്‍കി വളര്‍ത്തിവലുതാക്കുകയും ചെയ്ത രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരും ആപത്തുകാലത്ത് ലീഡറെ തള്ളിപ്പറഞ്ഞ് തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കി. ഒടുവില്‍ കരുണാകരന്‍ രാജി വെച്ചു.