മരണം കൊലപാതകമല്ല അപകടമരണമായിരുന്നുവെന്ന് മൈക്കിള്‍ ജാക്‌സണ്‍ന്റെ ആത്മാവ്!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
തന്റെ മരണം കൊലപാതകമല്ല പകരം അപകടമരണമായിരുന്നുവെന്ന് മൈക്കിള്‍ ജാക്‌സന്റെ ആത്മാവ് പറഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഗായകനായ ലയണ്‍ റിച്ചിയുടെ മുന്‍ ഭാര്യ ബ്രണ്ടയാണ് മൈക്കിള്‍ ജാക്‌സണ്‍ന്റെ പ്രേതം സത്യം വ്യക്തമാക്കിയെന്ന വാദവുമായി കോടതിയില്‍ എത്തിയത്.

ഡോക്ടര്‍ കോണ്‍റാഡ് മുറെ കാരണമല്ല താന്‍ മരിച്ചത്. മുറെ ഈ കാര്യത്തില്‍ നിരപരാധിയാണ്. താന്‍ സ്വന്തമായി തന്നെ മരണത്തെ ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്നും മൈക്കിള്‍ ജാക്‌സന്റെ പ്രേതം ബ്രണ്ടയോട് പറഞ്ഞു. താന്‍ അബദ്ധത്തിലാണ് കൊല്ലപ്പെട്ടതെന്നും പ്രേതം വ്യക്തമാക്കി. മൈക്കിള്‍ ജാക്‌സണ്‍ന്റെ ആത്മാവ് നേരിട്ടെത്തിയാണ് തന്നോട് സംസാരിച്ചതെന്നും കോടതിയില്‍ വ്യക്തമാക്കി.

അടിസ്ഥാനമില്ലാത്ത വാദമായിരുന്നിട്ട് കൂടി ബ്രണ്ടയുടെ വാദത്തെ കോടതി കൃത്യതയോടെ നിരീക്ഷിച്ചെന്നാണ് പ്രമുഖ ഇംഗ്ലീഷ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2009 ജൂണ്‍ 25 നാണ് ലാണ് ലോകപ്രശസ്ത പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സണ്‍ മരിച്ചത്. മൈക്കിള്‍ ജാക്‌സണ്‍ന്റെ മരണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡോ മുറെയ്ക്ക് അമേരിക്കന്‍ കോടതി നാലു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

ജാക്‌സണ് ഉറങ്ങുന്നതിനായി ശസ്ത്രക്രിയാവേളയില്‍ നല്‍കുന്ന പ്രൊപൊഫോള്‍ എന്ന മരുന്ന് അമിതമായി നല്‍കിയെന്നും ജാക്‌സണെ ഉത്തരവാദിത്തപൂര്‍വം നിരീക്ഷിച്ചില്ലെന്നുമാണു പ്രോസിക്യൂഷന്‍ മുറെയ്‌ക്കെതിരെ ചുമത്തിയ കുറ്റം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :