തുത്തന്‍ഖാമന്റെ ശവകുടീരത്തിലെ അമൂല്യനിധിശേഖരം, കണ്ടെത്തിയവര്‍ക്ക് സംഭവിച്ച ദുരന്തം-എന്താണ് ആ യുവരാജാവിനെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹത.
PRO
മമ്മിയും അതോടൊപ്പം ലഭിച്ച അമൂല്യ നിധിശേഖരവും ഈ കൊച്ചുരാജാവിന്റെ പ്രശസ്‌തി വാനോളമുയര്‍ത്തി. നിരവധിപ്പേര്‍ തുത്തന്‍ഖാമന്‍ ഖബറില്‍നിന്നും പുറത്തെടുത്ത വസ്തുക്കള്‍ പ്രദര്‍ശനത്തിനുവച്ച ഇടങ്ങള്‍ സന്ദര്‍ശിക്കുകയും പഠിക്കുകയും ചെയ്തു.
ചെറുപ്പത്തില്‍ രാജ്യഭാരമേല്‍ക്കുകയും യൌവ്വനാരംഭത്തില്‍ കാലംചെയ്യുകയും ചെയ്‌ത ഈ ഫറവോയുടെ മരണം ഒരു കൊലപാതകമായിരുന്നു എന്ന് കരുതിയവരുണ്ട്. തലയ്ക്കു പിറകില്‍ മാരകമായി അടിച്ച് അദ്ദേഹത്തെ ആരോ കൊലപ്പെടുത്തുകയായിരുന്നത്രെ!.
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം സിടി സ്കാനിങ് ഉപയോഗിക്കപ്പെട്ടു. മമ്മിയുടെ ഇടതു കാല്‍മുട്ടിനു മുകളിലായി മാരകമായ ഒരു മുറിവുണ്ടായിരുന്നുവെന്ന് പരിശോധനകളില്‍ തെളിഞ്ഞു. ചക്രവര്‍ത്തിക്ക് അപകടത്തില്‍ പരുക്കേറ്റുവെന്നും മുറിവുണങ്ങാതെ അണുബാധമൂലം മരിക്കുകയായിരുന്നിരിക്കാമെന്നുമായി പുതിയ നിരീക്ഷണങ്ങള്‍.
എന്നാല്‍ ഒപ്പമുണ്ടായ ചില ‘മമ്മികള്‍‘ മലേറിയ ബാധിച്ച് മരണമടഞ്ഞതാണെന്ന് തെളിഞ്ഞതോടെ വീണ്ടും പഠനങ്ങളുടെ ദിശമാറി. തുത്തന്‍ഖാമന്‍ കൊല്ലപ്പെടുകയായിരുന്നില്ല. അപ്പോള്‍ അപകടമരണമായിരുന്നോ? ആധുനിക ഗവേഷണങ്ങള്‍ ആ നിരീക്ഷണത്തെയും തള്ളിക്കളയുകയാണിപ്പോള്‍. തുത്തന്‍ഖാമനെന്ന രാജാവും ശാപവും മരണകാരണവുമൊക്കെ ഇപ്പോഴും ശാസ്ത്രത്തിന് പിടികിട്ടാത്ത പ്രഹേളികയായി മുന്നോട്ട് പോകുന്നു.