തുത്തന്‍‌ഖാമന്റെ ശവകുടീരത്തിലെ അമൂല്യനിധിശേഖരം, കണ്ടെത്തിയവര്‍ക്ക് സംഭവിച്ച ദുരന്തം-എന്താണ് ആ യുവരാജാവിനെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹത.

PRO
തുത്തന്‍‌ഖാമന്‍ കബറിടത്തിന്റെ അന്വേഷണങ്ങള്‍ക്കു സാമ്പത്തികസഹായം ചെയ്‌തുവന്ന കാര്‍ണര്‍വന്‍ പ്രഭു മമ്മി കണ്ടെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഷേവ്‌ ചെയ്യുമ്പോള്‍ റേസറില്‍നിന്നേറ്റ അണുബാധയേറ്റ് മരിച്ചു. .ഖാമന്റെ കബറില്‍നിന്നു കണ്ടെടുത്ത വസ്‌തുവകകള്‍ ലിസ്റ്റ്‌ ചെയ്യാന്‍ സഹായിച്ച റിച്ചാര്‍ഡ്‌ ബെഥേല്‍ നാല്‍പ്പത്തിയേഴാം വയസില്‍ ആത്മഹത്യ ചെയ്‌തു.

പര്യവേഷണ സംഘത്തിലുണ്ടായിരുന്ന അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ്‌ ഗുഡ്‌ ന്യൂമോണിയ ബാധിച്ചു മരിച്ചു. അദ്ദേഹം മരിക്കുമ്പോള്‍ മമ്മി കണ്ടെത്തി കൃത്യം ഒരു വര്‍ഷം തികഞ്ഞിരുന്നു. ഇങ്ങനെ പര്യവേഷക സംഘത്തിലുണ്ടായിരുന്ന ഒരു ഡസനോളം പേരില്‍ ഏതാണ്ടെല്ലാവരും പത്തു വര്‍ഷത്തിനുള്ളില്‍ അസാധാരണ മരണത്തിനിരയായി. എന്നാല്‍ ഒരാള്‍ മാത്രം ഇതെല്ലാം അതിജീവിച്ചു.

മമ്മി കണ്ടെത്തി 17 വര്‍ഷങ്ങള്‍ക്കു ശേഷം 64ആം വയസില്‍ സാധാരണ മരണമായിരുന്നു അയാളുടേത്. അതു മറ്റാരുമായിരുന്നില്ല, തുത്തന്‍ഖാമന്റെ പര്യവേക്ഷണങ്ങള്‍ക്കു നേതൃത്വം വഹിച്ച സാക്ഷാല്‍ ഹവാര്‍ഡ്‌ കാര്‍ട്ടര്‍!

തുത്തന്‍‌ഖാമന്റെ സ്വര്‍ണമുഖവസ്ത്രം- അടുത്ത പേജ്

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :