തുത്തന്‍‌ഖാമന്റെ ശവകുടീരത്തിലെ അമൂല്യനിധിശേഖരം, കണ്ടെത്തിയവര്‍ക്ക് സംഭവിച്ച ദുരന്തം-എന്താണ് ആ യുവരാജാവിനെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹത.

PRO

നന്നേ ചെറുപ്പത്തില്‍ ദുരൂഹമായ കാരണങ്ങളാല്‍ മരണപ്പെടുകയും ഒപ്പമുള്ള നിധിശേഖരങ്ങള്‍ക്കും ഒപ്പം നിര്‍ബന്ധിതമായി അടക്കപ്പെട്ട ഭടന്മാര്‍ക്കും പരിചാരകര്‍ക്കുമൊപ്പം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷം മമ്മിരൂപത്തില്‍ കണ്ടെടുക്കുകയും അനേകം ദുരന്തങ്ങള്‍ക്കും സമസ്യകള്‍ക്കും കാരണഭൂതനായ യുവ ഫറവോ.

മമ്മിരൂപത്തില്‍ ശവശരീരം സൂക്ഷിക്കുന്ന പുരാതന ഈജിപ്ഷ്യന്‍ ജനത പിരമിഡുകള്‍ക്കുള്ളിലാണ് ഫറോവമാരുടെ ശരീരം അടക്കം ചെയ്തിരുന്നത്. ആഡംബരപ്രിയരായിരുന്ന ഈ ഭരണാധികാരികള്‍ മൃതദേഹത്തോടൊപ്പം വിലമതിക്കാനാകാത്ത സമ്പത്തും മരണാനനതരജീവിതത്തില്‍ ഒപ്പമുണ്ടാകാന്‍ പരിചാരകരെയും പിരമിഡില്‍ സുക്ഷിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു.

1922ല്‍ ബ്രിട്ടീഷ്‌ പുരാവസ്‌തു ഗവേഷകന്‍ ഹവാര്‍ഡ്‌ കാര്‍ട്ടറാണ്‌ “രാജാക്കന്മാരുടെ താഴ്‌വര“യിലെ അന്ത്യവിശ്രമ സ്ഥാനത്തുനിന്നു തുത്തന്‍ഖാമന്റെ മമ്മി കണ്ടെടുത്തത്‌. തുത്തന്‍ഖാമന്റെ കബര്‍ ആദ്യമായി തുറന്ന പര്യവേഷണസംഘം അതിനുള്ളിലെ അമൂല്യമായ നിക്ഷേപങ്ങള്‍ കണ്ട്‌ അമ്പരന്നുപോയത്രെ.

ഫറവോയുടെ ശാപം- അടുത്ത പേജ്

WEBDUNIA|
ആരാണ് തുത്തന്‍‌ഖാമന്‍-



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :