കൊഴിയുന്നത് അവസാന കമ്യൂണിസ്റ്റുകള്‍

PRO
കമ്പനിയില്‍ നിന്ന് പുറത്തായതോടെ ബാലാനന്ദന്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. ഈ കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ രാഷ്ട്രീയം ചൂടുപിടിക്കുകയായിരുന്നു. തൊഴില്‍ - കൂലി പ്രശ്നങ്ങള്‍ക്കു പുറമെ രാഷ്ട്രീയ പ്രശ്നങ്ങളും യൂണിയന്‍ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അക്കാലത്താണ് ആലുവയില്‍ നിന്നുള്ള പ്രതിനിധിയായി ബാലാനന്ദന്‍ അഖില തിരുവിതാംകൂര്‍ ട്രേഡ്‌ യൂണിയന്‍ കോഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ അംഗമാവുന്നത്.

എടിടിയുസി പിന്നീട്‌ എഐടിയുസിയുടെ ഭാഗമായപ്പോള്‍ ബാലാനന്ദനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ 1957 -ലായിരുന്നു വിവാഹം. ബന്ധുവായ കേശവന്‍വൈദ്യന്റെ മകളായ ഭാര്യ സരോജിനിയാണ് ബാലാനന്ദന്റെ ഭാര്യയായത്. മികച്ചൊരു തൊഴിലാളി സംഘാടകനായ ബാലാനന്ദന്‍ ആധുനിക വ്യവസായങ്ങളുമായും പരമ്പരാഗത വ്യവസായങ്ങളുമായും ബന്ധപ്പെട്ട ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ സമയവും വിനിയോഗിക്കുകയായിരുന്നു.

WEBDUNIA|
സിപിഐ (എം) രൂപീകരണത്തെ തുടര്‍ന്ന് ചേര്‍ന്ന ആദ്യ സമ്മേളനത്തില്‍ ബാലാനന്ദന്‍ സംസ്ഥാന കമ്മിറ്റിയംഗമായി. 1978 -ലാണ് ബാലാനന്ദന്‍ പൊളിറ്റ് ബ്യൂറോ അംഗമാവുന്നത്. രണ്ടുവട്ടം നിയമസഭാംഗമായിരുന്നിട്ടുണ്ട്. ലോക്സഭയിലേക്കും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഈ പ്രതിഭ സിഐടിയുവിന്റെ അഖിലേന്ത്യാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :